തൃശൂർ: സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ സുരേഷ് ഗോപി നയിക്കുന്ന ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര ആരംഭിച്ചു. കരുവന്നൂരിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ബിജെപി സംസ്ഥാ അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ യാത്ര ഉദ്ഘാടനം ചെയ്തു. കരുവന്നൂർ സഹകരണ ബാങ്കിന് മുന്നിൽ നിന്നും ആരംഭിച്ച് തൃശ്ശൂർ സഹകരണ ബാങ്ക് വരെയാണ് യാത്ര.
മനുഷ്യന് വേണ്ടിയാണ് ഈ പദയാത്രയെന്നും പാവങ്ങളുടെ കൂടെ നിന്നുകൊണ്ടുള്ള രാഷ്ട്രപ്രവർത്തനമാണിതെന്നും സുരേഷ് ഗോപി പറഞ്ഞു. ഞങ്ങൾ യുദ്ധത്തിലോ പോർമുഖത്തിലോ ഒന്നുമല്ലെന്നും തങ്ങൾ നിഷ്ഠൂരത നേരിട്ട പാവം നിക്ഷേപകർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒട്ടും ആവേശഭരിതനായിട്ടല്ല ഞാനിവിടെ നിൽക്കുന്നത്. മാനുഷിക പരിഗണന മാത്രമാണ് എന്നെ ഇവിടെ എത്തിച്ചത്. പാവങ്ങളുടെ ചോരപ്പണം തിരികെ കൊടുക്കും വരെ സഹകരണ ബാങ്കുകൾ നിലനിൽക്കണം. പൂട്ടാൻ തങ്ങൾ സമ്മതിക്കില്ല. ഒരു ശുദ്ധീകരണം നടത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പദയാത്ര കരുവന്നൂരിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. കണ്ണൂരിലേക്കും മാവേലിക്കരയിലേക്കും മലപ്പുറത്തേക്കുമൊപ്പം തുടരുന്നതിനുള്ള തീനാളമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: നിയമനത്തട്ടിപ്പ് കേസ്: പണം വാങ്ങിയതിയതിന് തെളിവ്, അഖില്‍ സജീവനെയും ലെനിനെയും പ്രതി ചേര്‍ത്തു
Post Your Comments