കോട്ടയം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്നും ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. തിരുവല്ല സ്വദേശി കവിയൂര്‍ ചെറുപുഴക്കാലായില്‍ സി.വി. അരുണ്‍ മോനെ(24) ആണ് പിടികൂടിയത്. കോട്ടയം എക്സൈസ് റേഞ്ച് ആണ് പിടികൂടിയത്.
കോട്ടയം റേഞ്ച് ഇന്‍സ്പെക്ടര്‍ പി.വൈ. ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വില്പനയ്ക്കു കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
കാറ്ററിംഗ് ജോലി ചെയ്തിരുന്ന യുവാവ് ഇടവേളകളില്‍ കേരളത്തില്‍ പല ജില്ലകളിലും വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നുണ്ടെന്ന് എക്സൈസിനു വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്, സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു.
ഇന്നലെ ഇയാള്‍ കോട്ടയത്തെത്താന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയ എക്സൈസ് സംഘം സ്റ്റാന്‍ഡില്‍ കാത്തുനിന്നു. ഈ സമയം ഷോള്‍ഡര്‍ ബാഗില്‍ കഞ്ചാവുമായെത്തിയ അരുണ്‍ എക്സൈസുകാരെ കണ്ട് മറ്റൊരു ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു.
റെയ്ഡില്‍ പ്രവന്റീവ് ഓഫീസര്‍മാരായ കെ. രാജീവ്, മനോജ് കുമാര്‍, ഡി. കണ്ണന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശ്യാംകുമാര്‍, രതീഷ് കെ. നാണു, ലാലു തങ്കച്ചന്, കെ.എസ്. അരുണ്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ അമ്പിളി എന്നിവര്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments