Latest NewsNewsIndia

കേണപേക്ഷിച്ചിട്ടും പോലീസ് വിട്ടില്ല; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകാൻ ആംബുലൻസ് പിടിച്ചിട്ടത് ഒരു മണിക്കൂർ

പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി ഒരു മണിക്കൂറോളം ആംബുലൻസ് പിടിച്ചിട്ട സംഭവത്തിൽ രൂക്ഷ വിമർശനം ഉയരുന്നു. പട്‌നയ്ക്കടുത്ത് ഫതുഹയിൽ ആണ് സംഭവം. കനത്ത ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ആംബുലൻസിനുള്ളിൽ കൈക്കുഞ്ഞിനെയും കൊണ്ട് ഒരമ്മയും ബന്ധുവും ഉണ്ടായിരുന്നു. ജീവനുവേണ്ടി മല്ലിടുന്ന കുട്ടി ആംബുലൻസിൽ ഉള്ളതിനാൽ തങ്ങളെ വിട്ടയയ്ക്കണമെന്ന് അവർ ട്രാഫിക് കൈകാര്യം ചെയ്തിരുന്ന പോലീസിനെ അറിയിച്ചെങ്കിലും അവർ തയ്യാറായില്ല. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹം ഈ പ്രദേശത്തുകൂടി കടന്നു പോകാനുണ്ടെന്നും, അതിനു ശേഷം വിട്ടയയ്ക്കാമെന്നുമായിരുന്നു പോലീസിൽ നിന്നും ഇവർക്ക് ലഭിച്ച മറുപടി.

കുട്ടി ബോധരഹിതയായി വീണതോടെ എന്ത് ചെയ്യണമെന്നറിയാതെ യുവതി കുഴഞ്ഞു. നിതീഷ് കുമാറിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതുവരെ ആംബുലൻസിന് ഒരു മണിക്കൂറോളം പ്രദേശത്ത് തങ്ങേണ്ടിവന്നു. നളന്ദയിലെ എത്തനോൾ ഫാക്ടറി ഉദ്ഘാടനം ചെയ്ത് ഇന്ന് പട്‌നയിലേക്ക് മടങ്ങുകയായിരുന്നു നിതീഷ് കുമാർ. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാൻ പട്‌ന പോലീസ് എല്ലാ വാഹനങ്ങളും തടഞ്ഞിരുന്നു. ഈ സമയമാണ് ഈ ആംബുലൻസ് ഇവിടെ എത്തിയത്.

തങ്ങൾ ഫതുഹയിൽ നിന്ന് പട്‌നയിലേക്ക് പോകുകയാണെന്ന് പോലീസുകാരനോട് പറഞ്ഞെങ്കിലും വിട്ടയച്ചില്ലെന്ന് ആംബുലൻസ് ഡ്രൈവർ പറയുന്നു. ആംബുലൻസിൽ കുട്ടിയുടെയും അമ്മയും വിഷമിക്കുന്ന അവസ്ഥ കണ്ടിട്ടും പോലീസ് അവരെ വിട്ടയച്ചില്ലെന്ന് ഡ്രൈവർ പറഞ്ഞു. ഒരു മാസം മുമ്പ് പട്‌നയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാൻ ആംബുലൻസ് തടഞ്ഞപ്പോഴും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് ആംബുലൻസ് തടഞ്ഞ പോലീസുകാരനെ തിരിച്ചറിഞ്ഞെങ്കിലും നടപടിയുണ്ടായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button