ന്യൂഡല്‍ഹി: ബിഹാറില്‍ നിതീഷ് കുമാര്‍ മുന്നണി വിടുമെന്ന് അറിയാമായിരുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
നിതീഷിന്റെ രാജി പ്രതിക്ഷിച്ചിരുന്നതാണെന്നും ഖാര്‍ഗെ പ്രതികരിച്ചു.
ഇക്കാര്യം ലാലു പ്രസാദ് യാദവിനോടും തേജസ്വി യാദവിനോടും സംസാരിച്ചപ്പോഴും നിതീഷ് കൂറുമാറുമെന്ന് തന്നെയാണ് അവരും പറഞ്ഞത്. ഇന്ത്യാ സഖ്യം ഉലയാതിരിക്കാനാണ് തങ്ങള്‍ നിശബ്ദത പാലിച്ചതെന്നും ഖാര്‍ഗെ പറഞ്ഞു.
നിതീഷിനെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും ചാടുന്ന ഒരുപാട് പേര്‍ രാജ്യത്തുണ്ടെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
Post Your Comments