ന്യൂഡല്‍ഹി: ബിഹാറില്‍ രൂപീകരിച്ച ജനതാദള്‍ (യുണൈറ്റഡ്)-ബിജെപി സഖ്യംഅധികകാലം നിലനില്‍ക്കില്ലെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പുതിയ സഖ്യം 2025ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരെ നിലനില്‍ക്കില്ലെന്നും അതിനര്‍ത്ഥം ജെഡിയു-ബിജെപി സര്‍ക്കാരിന് ഒരു വര്‍ഷമോ അതില്‍ കുറവോ ആയുസ്സുണ്ടാകുമെന്നാണെന്നും കിഷോര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ വീണ്ടും ചേര്‍ന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
‘ ബിജെപിയുടെ പിന്തുണയോടെയുള്ള ഈ സഖ്യം ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരെ നിലനില്‍ക്കില്ല. ഇത് ഞാന്‍ നിങ്ങള്‍ക്ക് രേഖാമൂലം എഴുതി നല്‍കാം. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ മാറ്റം സംഭവിക്കും’, അദ്ദേഹം പറഞ്ഞു.
Post Your Comments