Latest NewsIndia

ബീഹാറിൽ 9 കോൺ​ഗ്രസ് എംഎൽഎമാരെ കാണാനില്ല, അവരുമായി ബന്ധപ്പെടാനാകുന്നില്ലെന്ന് കോൺ​ഗ്രസ് നേതൃത്വം

പാട്ന: ബീഹാറിലെ രാഷ്ട്രീയ നാടകങ്ങൾക്കിടെ കോൺ​ഗ്രസും അങ്കലാപ്പിൽ. സംസ്ഥാനത്ത് പാർട്ടിക്ക് ആകെയുള്ള 19 എംഎൽഎമാരിൽ ഒമ്പത് പേരെ കാണാതായി. കോൺ​ഗ്രസ് എംഎൽഎമാർ കൂറുമാറുമെന്ന് നേരത്തേ അഭ്യൂഹമുണ്ടായിരുന്നു. ഇതിനിടയിലാണ് തങ്ങളുടെ ഒമ്പത് എംഎൽഎരുമായി ബന്ധപ്പെടാനാകുന്നില്ലെന്ന് കോൺ​ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഇന്നലെ പൂർണിയയിൽ ചേർന്ന പാർട്ടി യോഗത്തിൽ 19 ബിഹാർ കോൺഗ്രസ് എംഎൽഎമാരിൽ 10 പേർ മാത്രമാണ് പങ്കെടുത്തത്. സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ 9 എംഎൽഎമാരുടെ അഭാവം സംശയമുണർത്തിയിരുന്നു.

യാത്രയുടെ മേൽനോട്ടം വഹിക്കാൻ ചുമതലപ്പെടുത്തിയ എംഎൽഎമാർ മാത്രമാണ് ഇന്നലെ യോഗത്തിൽ പങ്കെടുത്തത്. എന്നാലിത് നിയമസഭാ കക്ഷി യോ​ഗമല്ലെന്നും കൂടുതലൊന്നും ഇതിൽ കാണേണ്ടതില്ലെന്നുമായിരുന്നു കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ഷക്കീൽ അഹമ്മദ് ഖാൻെറ പ്രതികരണം.

ഔദ്യോഗിക വസതിയിൽ എംഎൽഎമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം രാവിലെ 11 മണിയോടെയാണ് നിതിഷ് കുമാർ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിച്ചത്. ബിഹാറിലെ എല്ലാ ബിജെപി എംഎൽഎമാരും നിതിഷിനെ പിന്തുണച്ച് കത്ത് നൽകി. ബിജെപി അധ്യക്ഷൻ ജെ പി നദ്ദയും മറ്റ് നേതാക്കളും ഉച്ചതിരിഞ്ഞ് പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ പട്‌നയിലെത്തും.

താൻ രാജിവച്ചുവെന്നും മഹാസഖ്യം അവസാനിപ്പിക്കുന്നുവെന്നും സത്യപ്രതിജ്ഞ ഉടനുണ്ടാകുമെന്നും നിതിഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ എന്തുകൊണ്ട് മഹാസഖ്യമുപേക്ഷിച്ചെന്ന ചോദ്യത്തിന് നിതിഷ് മറുപടി നൽകിയില്ല. ഇന്ത്യാ സഖ്യത്തിന്റെ യോഗം നടന്നപ്പോൾ കൺവീനർ സ്ഥാനത്തേക്ക് നിതിഷിന്റെ പേര് സിപിഐഎം അടക്കം നിർദേശിച്ചിരുന്നത്. എന്നാൽ തൃണമൂലിന്റെ മമതാ ബാനർജി എതിർപ്പ് പ്രകടിപ്പിച്ചതോടെ തീരുമാനം പിന്നീടെടുക്കാമെന്ന് രാഹുൽ ഗാന്ധി അറിയിക്കുകയായിരുന്നു. ഇതും നിതിഷിന്റെ മറുകണ്ടം ചാടുന്നതിന് കാരണമായിരിക്കാമെന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button