കൊച്ചി: ആലുവയിൽ അനുജൻ ജേഷ്ഠനെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ച് കൊന്നു. ഹൈക്കോടതി ജീവനക്കാരനായ തോമസ്, ആണ് ജേഷ്ഠൻ പോൾസനെ കൊലപ്പെടുത്തിയത്. വീട്ടിൽ ബൈക്ക് പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലെത്തിയത്.
ആലുവ എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ ജോസഫിനൊപ്പം മുതിർന്ന രണ്ട് ആണ്മക്കളാണ് താമസിച്ചുവന്നിരുന്നത്. അർബുദ രോഗിയും മാനസിക പ്രശ്നങ്ങളുമുള്ള പോൾസൻ അച്ഛനുമായും അനുജനുമായും തർക്കം പതിവായിരുന്നു. ഇന്നലെയും പ്രശ്നം ഉണ്ടായി. തുടര്‍ന്നാണ് കൊലപാതകം. കൊലപാതകത്തിന് ശേഷം തോമസ് തന്നെ പൊലീസിനെ വിളിച്ചു. എയർഗണ്‍ കൈമാറി കുറ്റം ഏറ്റു.
Post Your Comments