AlappuzhaLatest NewsKeralaNattuvarthaNews

സ്നാപ് ചാറ്റിലൂടെ സൗഹൃദം, കടംവീട്ടാനെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയിൽ നിന്ന് സ്വ‌‌‍‍ർണം കൈലാക്കി മുങ്ങി:പ്രതികള്‍ അറസ്റ്റിൽ

വയനാട് സ്വദേശികളായ മിഥുൻദാസ് (19), അക്ഷയ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

ആലപ്പുഴ: വിദ്യാർത്ഥിനിയെ സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ടശേഷം സൗഹൃദം നടിച്ച് ഒന്നരലക്ഷം രൂപ വിലയുള്ള സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കിയ യുവാക്കൾ പൊലീസ് പിടിയിൽ. വയനാട് സ്വദേശികളായ മിഥുൻദാസ് (19), അക്ഷയ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കരീലക്കുളങ്ങര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : കന്യാകുമാരിയില്‍ കാറിൽ കടത്തുകയായിരുന്ന 36 കോടിയുടെ തിമിംഗില ഛർദി പിടികൂടി: ആറ് മലയാളികൾ പിടിയിൽ

ചേപ്പാട് സ്വദേശിനിയും ഹൈസ്കൂൾ വിദ്യാർത്ഥിനിയുമായ പെൺകുട്ടിയെ സ്നാപ് ചാറ്റിലൂടെയാണ് ഇവർ പരിചയപ്പെട്ടത്. തുടർന്ന്, വാഹനത്തിന്‍റെ ആർസി ബുക്ക് പണയം വെച്ചത് തിരികെ എടുക്കാനാണന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് രണ്ട് പവൻ വരുന്ന സ്വർണ്ണകൊലുസ്സും, ഒന്നേമുക്കാൽ പവൻ വരുന്ന സ്വർണ്ണമാലയും ഉൾപ്പെടെ മൂന്നേമുക്കാൽ പവൻ സ്വർണ്ണാഭരണങ്ങൾ കൈവശപ്പെടുത്തിയശേഷം പ്രതികൾ കടന്നുകളയുകയായിരുന്നു.

തുടർന്ന്, മൊബൈൽഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ ഏലിയാസ് പി ജോർജ്ജിന്‍റെ നേതൃത്വത്തിൽ, എസ് ഐമാരായ അഭിലാഷ്, ശ്രീകുമാർ, സുരേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീവ് കുമാർ, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.‌

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button