തിരുവനന്തപുരം: കേന്ദ്ര സർക്കാർ മറ്റു സംസ്ഥാനങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന ആയുഷ് ഡിഗ്രി കോഴ്സുകളിൽ, കേരളത്തിനുവേണ്ടി സംവരണം ചെയ്തിരിക്കുന്ന, കർണാടകത്തിലെ ബാംഗ്ലൂർ സർക്കാർ യുനാനി മെഡിക്കൽ കോളേജിലെ യുനാനി ഡിഗ്രി ( 1 സീറ്റ്) കോഴ്സിലേക്കും, തമിഴ്നാട്ടിലെ പാളയം കോട്ടയിലുള്ള സർക്കാർ സിദ്ധ മെഡിക്കൽ കോളേജിലേക്കും (1 സീറ്റ്) ഒഴിവുള്ള ഓരോ സീറ്റുകളിലേക്ക് 2023 -24 അക്കാദമിക്ക് വർഷം നീറ്റ് യോഗ്യത ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആയുഷ് മന്ത്രാലയത്തിന്റെ മാർഗ നിർദ്ദേശം അനുസരിച്ചുള്ള ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മറ്റു രേഖകൾ ഉൾപ്പെടെയുള്ള അപേക്ഷ, ഇ-മെയിൽ വഴിയോ, നേരിട്ടോ, തപാൽ മുഖേനയോ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ഒക്ടോബർ 10 നു വൈകിട്ട് നാലിനു മുൻപായി ലഭിയ്കത്തക്കവിധം ഡയറക്ടർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ആരോഗ്യഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ സമർപ്പിക്കണം.
പ്രവേശനം സംബന്ധിച്ച് ആയുഷ് മന്ത്രാലയത്തിന്റെ വിശദമായ മാർഗ നിർദ്ദേശങ്ങൾ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുടർ വിവരങ്ങൾക്കായി www.ayurveda.kerala.gov.in എന്ന വെബ്സൈറ്റ് വിലാസം സന്ദർശിക്കേണ്ടതാണ്. ഇ-മെയിൽ വിലാസം: director.ame@kerala.gov.in
Read Also: മലയോര, തീരദേശ യാത്രകൾക്കും ഖനന പ്രവർത്തനങ്ങൾക്കും വിലക്ക്
Post Your Comments