ആഗോള വിപണിയിൽ നിലനിന്നിരുന്ന ആശങ്കകൾ ഇല്ലാതായതോടെ കുതിച്ചുയർന്ന് ആഭ്യന്തര സൂചികകൾ. വ്യാപാരത്തിന്റെ ആരംഭ ഘട്ടം മുതൽ തന്നെ ഇന്ത്യൻ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഒരുവേള സെൻസെക്സ് 600 പോയിന്റിലധികം മുന്നേറി 66,151 പോയിന്റ് വരെ എത്തിയിരുന്നു. എന്നാൽ, അവസാന മണിക്കൂറുകളിൽ ലാഭമെടുപ്പ് നടന്നതോടെ 65,828.41-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 114.75 പോയിന്റ് നേട്ടത്തിൽ 19,638.30-ലാണ് വ്യാപാരം പൂർത്തിയാക്കിയത്.
ബാരലിന് 100 ഡോളറിലേക്ക് കുതിച്ച ക്രൂഡോയിൽ വില ഇന്ന് 95 ഡോളറിലേക്ക് താഴ്ന്നത് ഓഹരി വിപണിക്ക് ഉണർവ് പകർന്നിട്ടുണ്ട്. സെൻസെക്സിൽ 2,350 ഓഹരികൾ മുന്നേറുകയും, 1,278 ഓഹരികൾ ഇടിയുകയും, 153 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എൻടിപിസി, ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, എൽ ആൻഡ് ടി, എസ്ബിഐ, യുബിഎസ് തുടങ്ങിയവയുടെ ഓഹരികളാണ് മുന്നേറിയത്. അതേസമയം, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, വിപ്രോ, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്സിഎൽ ടെക്, ടിസിഎസ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ നിറം മങ്ങി.
Also Read: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ കൂടില്ല: ജനങ്ങള്‍ക്ക് ആശ്വാസമായി പ്രഖ്യാപനം
Post Your Comments