
തിരുവനനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ കൂടില്ലെന്ന് റെഗുലേറ്ററി കമ്മീഷന്‍. നിലവിലെ നിരക്ക് അടുത്ത മാസം 31 വരെ തുടരുമെന്നും റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കി. ഉത്തരവ് അനുസരിച്ച് നിലവിലുളള താരിഫ് അടുത്ത മാസം 31 വരെയോ അല്ലെങ്കില്‍ പുതിയ താരിഫ് നിലവില്‍ വരുന്നത് വരെയോ തുടരാനാണ് തീരുമാനം. നിരക്ക് കൂട്ടണമെന്ന് കെഎസ്ഇബിയുടെ ആവശ്യമുണ്ടായിരുന്നു. യൂണിറ്റിന് 41 പൈസ വെച്ച് കൂട്ടണമെന്നുള്ള കെഎസ്ഇബിയുടെ ആവശ്യത്തിനുള്ള നടപടി ക്രമങ്ങള്‍ റെഗുലേറ്ററി കമ്മീഷന്‍ ആരംഭിച്ചിരുന്നു.
Read Also: ‘നടുറോഡില്‍ വച്ച് യുവതിയെ കത്തി കാണിച്ച് തട്ടിക്കൊണ്ടുപോയ സംഭവം: പ്രതി പിടിയില്‍
അത്തരത്തിലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് ഒരു മാസം കൂടി സാവകാശം കിട്ടാനുള്ള പ്രധാനപ്പെട്ട കാരണം. അതേ സമയം 19 പൈസ സര്‍ചാര്‍ജ് എന്നുള്ളത് ഈ ഒക്ടോബര്‍ മാസവും തുടരും. അതില്‍ മാറ്റമില്ല.
Post Your Comments