കൊച്ചി: കൊച്ചിയുടെ മാറുന്ന മുഖത്തിന്റെ മുദ്രയായ കൊച്ചി മെട്രോ റെയിൽ ലോക ഹൃദയ ദിനം മുതൽ പൊതുജനങ്ങൾക്കായി മറ്റൊരു സേവനം കൂടി നൽകുകയാണ്. സ്റ്റേഷനുകളിൽ Automated External Defibrillator (എഇഡി) മെഷീൻ സ്ഥാപിച്ചു. ഇതോടെ ഹൃദയ-സംബന്ധമായ അത്യാഹിതങ്ങൾ കൈകാര്യം ചെയ്യുന്നതിനായി സജ്ജമായിരിക്കുകയാണ് കൊച്ചി മെട്രോ.
കൊച്ചി മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടറായ ലോക്‌നാഥ് ബെഹ്‌റ ആദ്യത്തെ മെഷീൻ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനിൽ അനാച്ഛാദനം ചെയ്തു. ഹൈബി ഈഡൻ എംപി ചടങ്ങിൽ മുഖ്യാതിഥിയായി. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ദിലീഷ് നായരും ചടങ്ങിൽ പങ്കുചേർന്നു.
കൊച്ചി മെട്രോ റെയിൽ കോർപറേഷൻ ഈ പദ്ധതി നടപ്പിലാക്കുന്നത് എവയർനസ് പ്രോഗ്രാംസ് ആന്റ് പബ്ലിക് എജ്യുക്കേഷൻ സെന്റർ എന്ന സംഘടനയുമായി ചേർന്നാണ്. 10 മെട്രോ സ്റ്റേഷനുകളിലും രണ്ട് വാട്ടർ മെട്രോ ടെർമിനലുകളിലുമായിരിക്കും ആദ്യഘട്ടത്തിൽ മെഷീൻ സ്ഥാപിക്കുന്നത്. തുടർന്ന് കൊച്ചി മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും ഓട്ടോമേറ്റഡ് എക്‌സ്റ്റേണൽ ഡിഫ്രൈബ്രിലേറ്ററുകൾ സ്ഥാപിക്കും.
ഇതിനോടനുബന്ധിച്ച് കൊച്ചി മെട്രോ റെയിൽ കോർപറേഷന്റെ സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഓട്ടോമേറ്റഡ് എക്‌സ്റ്റേണൽ ഡിഫ്രൈബ്രിലേറ്റർ മെഷീൻ ഉപയോഗിക്കാൻ വേണ്ട പരിശീലനവും നൽകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Read Also: 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ തിരികെ നൽകാനുള്ള സമയപരിധി നീട്ടിയേക്കും, സൂചന നൽകി ആർബിഐ
Post Your Comments