രാജ്യത്ത് പ്രചാരത്തിൽ നിന്നും പിൻവലിച്ച 2000 രൂപ നോട്ടുകൾ ബാങ്കിൽ തിരികെ ഏൽപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിക്കാൻ സാധ്യത. പ്രവാസി ഇന്ത്യക്കാരെയും, മറ്റ് ആളുകളെയും പരിഗണിച്ചാണ് ആർബിഐയുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ തിരികെ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30ന് അവസാനിക്കാനിരിക്കെയാണ് പുതിയ നീക്കം. അവസാന ദിവസങ്ങളിലെ തിരക്കുകൾ ഒഴിവാക്കാൻ 2000 രൂപ നോട്ടുകൾ നേരത്തെ തന്നെ മാറ്റി വാങ്ങണമെന്ന് ആർബിഐ നിർദ്ദേശിച്ചിരുന്നു.
ഈ വർഷം മെയ് 19-നാണ് 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്നും റിസർവ് ബാങ്ക് പിൻവലിച്ചത്. തുടർന്ന് മെയ് 23 മുതൽ പൊതുജനങ്ങൾക്ക് ബാങ്കുകളിലെത്തി കറൻസി മാറ്റി വാങ്ങാനുള്ള സൗകര്യം ഒരുക്കിയിരുന്നു. പരമാവധി 10 നോട്ടുകൾ ഒരേസമയം മാറ്റിയെടുക്കാം. നോട്ടുകൾ മാറ്റി വാങ്ങാൻ പ്രത്യേക അപേക്ഷയോ, ഫീസുകളോ, ഐഡിയ പ്രൂഫുകളോ ആവശ്യമില്ല. അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളിലും വ്യക്തികൾക്ക് നോട്ടുകൾ മാറ്റിയെടുക്കാവുന്നതാണ്. 2016-ലെ നോട്ട് നിരോധന കാലയളവിലാണ് റിസർവ് ബാങ്ക് 2000 രൂപ നോട്ടുകൾ പുറത്തിറക്കിയത്. തുടർന്ന് 2018-19-ൽ നോട്ടുകളുടെ അച്ചടി അവസാനിപ്പിച്ചിരുന്നു.
Also Read: ‘ആതിര ആതിര’യെ പരിചയപ്പെട്ട യുവജോത്സ്യനു നഷ്ടമായത് 13 പവന്റെ സ്വര്‍ണവും മൊബൈൽ ഫോണും
Post Your Comments