AlappuzhaLatest NewsKeralaNattuvarthaNews

വ്യാജരേഖ ചമച്ച്​ താലൂക്ക്​ ആശുപത്രിയിൽ ജോലി നേടാൻ ശ്രമം: സർക്കാർ ജീവനക്കാരൻ പിടിയിൽ

പുളിങ്കുന്ന് താലൂക്ക് ആശുപത്രി ക്ലർക്ക്​ ആര്യാട് തെക്ക് പഞ്ചായത്ത് അവലൂക്കുന്ന് ഗുരുപുരം മുറിയിൽ ഗീതം വീട്ടിൽ മനു ആർ. കുമാറിനെ(35)യാണ്​ അറസ്റ്റ് ചെയ്തത്

ആലപ്പുഴ: വ്യാജരേഖ ചമച്ച്​ താലൂക്ക്​ ആശുപത്രിയിൽ ജോലി നേടാൻ ശ്രമിച്ച സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. പുളിങ്കുന്ന് താലൂക്ക് ആശുപത്രി ക്ലർക്ക്​ ആര്യാട് തെക്ക് പഞ്ചായത്ത് അവലൂക്കുന്ന് ഗുരുപുരം മുറിയിൽ ഗീതം വീട്ടിൽ മനു ആർ. കുമാറിനെ(35)യാണ്​ അറസ്റ്റ് ചെയ്തത്. പുളിങ്കുന്ന് പൊലീസ് ആണ്​ അറസ്​റ്റ്​ ​ചെയ്​തത്​.

പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലെ ഔദ്യോഗിക സീലും ഓഫീസ് സീലും ഉപയോഗിച്ച് വ്യാജനിയമന ഉത്തരവ് ഉണ്ടാക്കിയെടുത്തായിരുന്നു തട്ടിപ്പ്​. പുളിങ്കുന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ്​ അറസ്റ്റിലായത്​.

Read Also : ബൈക്ക് പാർക്കിങ്ങിനെച്ചൊല്ലി തർക്കം: ഹൈക്കോടതി സെക്ഷൻ ഓഫീസർ ജ്യേഷ്ഠനെ വെടിവെച്ചു കൊന്നു, സംഭവം ആലുവയിൽ

പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ സെക്ഷൻ ഗുമസ്തനായി ജോലി നോക്കുന്ന ഇയാൾ കേസിൽ രണ്ടാം പ്രതിയായാൾക്ക്​ ജോലി ലഭിക്കുന്നതിനാണ്​ ആശുപത്രി സൂപ്രണ്ടിന്റെ അറിവും സമ്മതവുമില്ലാതെ ഔദ്യോഗിക സീൽ ഉപയോഗിച്ച് വ്യാജനിയമന ഉത്തരവ് ഉണ്ടാക്കിയത്​. സർക്കാർ ജോലി ലഭിച്ചെന്ന് വിശ്വസിപ്പിച്ച് രണ്ടാം പ്രതിയുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിന്​ സാമ്പത്തിക സ്ഥാപനങ്ങളിൽനിന്ന്​ വായ്പ തരപ്പെടുത്തുന്നതിന് ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.

പ്രതികൾ സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. പുളിങ്കുന്ന് സി.ഐ എസ്​. നിസാം, എസ്​.ഐമാരായ സെബാസ്റ്റ്യൻ ജോസഫ്, ബൈജു, ബിനുമോൾ ജേക്കബ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രതീഷ് കുമാർ, രജീഷ് മോൻ എന്നിവരാണ്​ പ്രതിയെ പിടികൂടിയത്​. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button