ബെംഗളൂരു: കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകയ്ക്ക് തിരിച്ചടി. ഒക്ടോബര്‍ 15 വരെ 3000 ഘന അടി വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കാവേരി നദീജല അതോറിറ്റി ഉത്തരവിറക്കി. നിലവില്‍ നാല് റിസര്‍വോയറുകളിലും സ്വന്തം ആവശ്യത്തിന് പോലും വെള്ളമില്ലെന്ന് കര്‍ണാടക അറിയിച്ചെങ്കിലും ഇത് അതോറിറ്റി പരിഗണിച്ചില്ല.
Read Also: സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി 22 വർഷമായി ദീർഘിപ്പിച്ചു; ഗതാഗത മന്ത്രി
15 ദിവസത്തേക്ക് ഉത്തരവ് നടപ്പാക്കുന്നത് നിര്‍ത്തി വെയ്ക്കണമെന്ന് കര്‍ണാടക ആവശ്യപ്പെട്ടങ്കിലും അതും പരിഗണിക്കാനാവില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. അതേസമയം കൃഷി ചെയ്യുന്ന സ്ഥലങ്ങളുടെ വ്യാപ്തി കണക്കിലെടുത്ത് 12,500 ഘന അടി വെള്ളം ദിവസവും കിട്ടണമെന്ന് തമിഴ്‌നാട് അതോറിറ്റിയോട് ആവശ്യപ്പെട്ടു.
കര്‍ണാടകയും തമിഴ്‌നാടും തമ്മിലുള്ള കാവേരി നദീജല തര്‍ക്കത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ കീഴിലായിരുന്ന മദ്രാസ് പ്രവിശ്യയും മൈസൂര്‍ രാജാവും തമ്മിലായിരുന്നു ആദ്യം തര്‍ക്കം ഉടലെടുത്തത്. 1916-ല്‍ മൈസൂര്‍ ഭരണകൂടം കൃഷ്ണരാജ സാഗര്‍ അണക്കെട്ട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചപ്പോള്‍ മദ്രാസ് അധികാരികള്‍ അത് എതിര്‍ത്തു. കാവേരി ജലം തമിഴ്നാട്ടില്‍ എത്തില്ലെന്നായിരുന്നു വാദം. തര്‍ക്കത്തിനൊടുവില്‍ 1924-ല്‍ പ്രാബല്യത്തില്‍ വന്ന കരാറനുസരിച്ച് മൈസൂറിന് അണക്കെട്ടുണ്ടാക്കാനുള്ള തടസ്സം മാറി.
Post Your Comments