Latest NewsNewsInternational

പാകിസ്ഥാനില്‍ പള്ളിക്ക് സമീപം നബിദിനാഘോഷത്തിനിടെ വന്‍ ബോംബ് സ്‌ഫോടനം: നിരവധി മരണം

70ലധികം പേര്‍ക്ക് പരിക്ക്: മരണ സംഖ്യ ഉയരുന്നു

ബലൂചിസ്ഥാന്‍: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വന്‍ സ്‌ഫോടനം. മസ്തുങ് ജില്ലയിലെ പള്ളിക്ക് സമീപമാണ് സ്ഫോടനം നടന്നത്. 50ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 70 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Read Also: സംസ്ഥാനത്ത് കനത്ത മഴ: നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തുകയായിരുന്നു. മരിച്ചവരില്‍ ഒരു ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടും (ഡിഎസ്പി) ഉള്‍പ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മസ്തുങിന്റെ
ഡിഎസ്പി നവാസ് ഗഷ്‌കോരിയാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

‘വന്‍ സ്ഫോടന’മാണ് ഉണ്ടായതെന്ന് മസ്തുങ് അസിസ്റ്റന്റ് കമ്മീഷണര്‍ അത്താ ഉള്‍ മുനിം പറഞ്ഞു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. സെപ്റ്റംബറില്‍ ഇതേ ജില്ലയില്‍ നടക്കുന്ന രണ്ടാമത്തെ വലിയ സ്‌ഫോടനമാണിത്. ഈ മാസം ആദ്യം നടന്ന സ്ഫോടനത്തില്‍ ജാമിയത്ത് ഉലമ-ഇ-ഇസ്ലാം ഫസല്‍ നേതാവ് ഹാഫിസ് ഹംദുള്ള ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button