Latest NewsKeralaNewsIndia

ഗവർണർ അഴിമതി ഭരണത്തോടു സഹകരണാത്മക നിലപാടുള്ളയാളല്ല: മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷവിമർശനവുമായി വി മുരളീധരൻ

ഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവർണർ പിടിച്ചുവയ്ക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ ആരോപണത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. ഗവർണർ തടഞ്ഞുവച്ചത് ഏതെല്ലാം ബില്ലുകളാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.

ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ, സർവകലാശാലയുടെ അധികാരങ്ങളിൽ കൈകടത്തുന്ന ബിൽ എന്നിങ്ങനെയുള്ള ബില്ലുകളിൽ ഒപ്പുവയ്ക്കാത്തത് ഗവർണറുടെ നിലപാടാണെന്നും നിയമോപദേശം തേടുന്നത് ഭരണഘടനാപരമായ അവകാശവും അധികാരവുമാണെന്നും വി മുരളീധരൻ പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാൻ നിലപാട് പറയാൻ മടികാണിച്ചിട്ടില്ലാത്ത വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭീകരമുക്ത ജമ്മു കശ്മീർ: ലക്ഷ്യം യാഥാർത്ഥ്യമാകുന്നത് വിദൂരമല്ലെന്ന് ഡിജിപി ദിൽബാഗ് സിംഗ്

‘ബില്ലുകൾ രാഷ്ട്രപതിയുടെ ഉപദേശത്തിനു വിടുന്നത് ഭരണഘടനാപരമായ അദ്ദേഹത്തിന്റെ അധികാരമാണ്. നിയമസഭയിൽ സഹകരണ മനോഭാവമുള്ള പ്രതിക്ഷത്തെ കൂട്ടുപിടിച്ച് ബിൽ പാസാക്കിയെടുക്കാൻ എളുപ്പമാണ്. എന്നാൽ ഗവർണർ അഴിമതി ഭരണത്തോടു സഹകരണാത്മക നിലപാടുള്ളയാളല്ല. മാസപ്പടിയും കരുവന്നൂർ തട്ടിപ്പുമടക്കം സഭയിലുന്നയിക്കാത്തവരുടെ പിന്തുണയിലാണു പല ബില്ലും സഭ കടക്കുന്നത്. ഗവർണർ അഴിമതിക്ക് കൂട്ടുനിൽക്കാത്ത വ്യക്തി ആയതുകൊണ്ടാണ് ബില്ലുകളിൽ ഒപ്പിടാതിരിക്കുന്നത് ‘, വി മുരളീധരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button