ശ്രീനഗർ: ഭീകരമുക്ത ജമ്മു കശ്മീർ എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നത് വിദൂരത്തല്ലെന്ന് ഡിജിപി ദിൽബാഗ് സിംഗ്. യുവതലമുറയെ ലക്ഷ്യമിട്ട് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി ജമ്മു കശ്മീരിൽ മയക്കുമരുന്ന് ഭീകരവാദം നടക്കുന്നുണ്ടെന്നും കഴിഞ്ഞ രണ്ട് വർഷമായി പാക്കിസ്ഥാനും അവരുടെ ഏജൻസികളും ഇതിന് നേതൃത്വം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദ വിരുദ്ധ മുന്നണിയിൽ ജനങ്ങളുടെ സഹകരണവും പിന്തുണയും വളരെ വലുതാണെന്നും ദിൽബാഗ് സിംഗ് കൂട്ടിച്ചേർത്തു.
‘ഈ രണ്ട് വർഷത്തിനിടയിൽ, നിരവധി നാർക്കോ-ടെററിസം മൊഡ്യൂളുകൾ തകർക്കപ്പെട്ടു. ഇത്തരത്തിലുള്ള 20 ഓളം കേസുകൾ നിലവിൽ അന്വേഷണത്തിലാണ്, തീവ്രവാദികളുടെയും അവരെ കൈകാര്യം ചെയ്യുന്നവരുടെയും പങ്കാളിത്തമാണ് ഈ കേസുകളിലൂടെ പുറത്തുവരുന്നത്. നിലവിൽ പാകിസ്ഥാനിലുള്ള 119 കുറ്റവാളികൾക്കെതിരെ സുരക്ഷാ സേന നടപടികൾ സ്വീകരിക്കും. പോലീസ് മാത്രമല്ല, ജനങ്ങളും കുറ്റവാളികളെ അന്വേഷിക്കുന്നുണ്ട്, ‘ ദിൽബാഗ് സിംഗ് പറഞ്ഞു.
സ്മൃതി ഇറാനിയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവം: കോൺഗ്രസ് നേതാവ് ദീപക് സിംഗിനെതിരെ കേസ്
കശ്മീരിന്റെ സമാധാനം തകർക്കാൻ അതിർത്തിക്കപ്പുറമുള്ള കൈയേറ്റക്കാരുടെ ഇംഗിതത്തിന് വഴങ്ങി പ്രവർത്തിക്കുന്ന ദേശവിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു വരികയാണെന്നും ഡിജിപി പറഞ്ഞു. കത്വ ജില്ലയിലെ ബാനി പ്രദേശത്തെ സന്ദർശനത്തിനിടെ അദ്ദേഹം വ്യക്തമാക്കി.
Post Your Comments