രാജ്കോട്ട്: ബാറ്റിംഗിലും ബൗളിംഗിലും എല്ലാം ഒരുപോലെ മികവു കാട്ടിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. രോഹിത്തും കോലിയും പാണ്ഡ്യയുമൊന്നും ഇല്ലാതിരുന്നിട്ടും ആദ്യ രണ്ട് ഏകദിനങ്ങളില്‍ ഇന്ത്യ ആധികാരിക ജയം നേടിയിരുന്നു. എന്നാല്‍, ലോകകപ്പില്‍ ഇന്ത്യക്ക് ശരിക്കും തലവേദനയാകാന്‍ പോകുന്നത് രവീന്ദ്ര ജഡേജയുടെ ബാറ്റിംഗ് ഫോം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
2022നുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും മോശം സ്ട്രൈക്ക് റേറ്റുള്ള ബാറ്ററായ ജഡേജയാണ് ഇന്ത്യക്കായി ഫിനിഷ് ചെയ്യാന്‍ ഇറങ്ങുന്നത്. 2022നുശേഷം ഏകദിന ക്രിക്കറ്റില്‍ ജഡേജയുടെ പ്രഹരശേഷി 64.68 മാത്രമാണ്. ഏറ്റവും കുറഞ്ഞത് 10 ഇന്നിംഗ്സെങ്കിലും കളിച്ച ടോപ് 7 ബാറ്റര്‍മാരില്‍ ഏറ്റവും കുറവ്. ഇന്ത്യന്‍ താരങ്ങളില്‍ പോലും ഏറ്റവും മോശം സ്ട്രൈക്ക് റേറ്റ് ജഡേജയുടെ പേരിലാണ്.
2022നുശേഷം 111.5 സ്ട്രൈക്ക് റേറ്റുമായി രോഹിത് ഒന്നാം സ്ഥാനത്തുള്ളപ്പോള്‍ അക്സര്‍ പട്ടേല്‍(106), സഞ്ജു സാംസണ്‍(104.55), ശുഭ്മാന്ഡ ഗില്‍(104.18), സൂര്യകുമാര്‍ യാദവ് (102.45) എന്നവരെല്ലാം കഴിഞ്ഞ് ഷാര്‍ദ്ദുല താക്കൂറിനും(92.88), വാഷിംട്ഗണ്‍ സുന്ദറിനും(83.11) പിന്നിലാണ് ജഡേജയുടെ(63.73) സ്ഥാനം. ബൗളിംഗിന്‍റെയും ഫീല്‍ഡിംഗിന്‍റെയും പേരില്‍ മാത്രം രവീന്ദ്ര ജഡേജയെ അന്തിമ ഇലവനില്‍ കളിപ്പിക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാകുമോ എന്നാണ് ടീം മാനേജ്മെന്‍റിന്‍റെയും ആശങ്ക.
Post Your Comments