രാജ്യത്ത് 4ജി സേവനങ്ങൾ അതിവേഗത്തിൽ ഉറപ്പുവരുത്താനൊരുങ്ങി ബിഎസ്എൻഎൽ. മറ്റ് സ്വകാര്യ ടെലികോം സേവന ദാതാക്കൾ 5ജി വരെ അവതരിപ്പിച്ചത് ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കിടയിൽ അസംതൃപ്തിക്ക് വഴിയൊരുക്കിയിരുന്നു. സാഹചര്യത്തിലാണ് 4ജി കണക്ടിവിറ്റി അതിവേഗത്തിൽ ലഭ്യമാക്കാനുള്ള നടപടികൾക്ക് തുടക്കമിടുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ വിദൂര ഗ്രാമങ്ങളിൽ 4ജി എത്തിക്കാനുള്ള ശ്രമങ്ങൾ ബിഎസ്എൻഎൽ നടത്തുന്നുണ്ട്. ആദ്യഘട്ടത്തിൽ ദക്ഷിണേന്ത്യൻ നഗരങ്ങളിലാണ് കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ സാധ്യത.
ദക്ഷിണേന്ത്യൻ സംസ്ഥാനമായ തെലങ്കാനയിലാണ് 4ജി കണക്ടിവിറ്റി ഉറപ്പുവരുത്തുക. തെലങ്കാനയിലെ പ്രധാന നഗരമായ കോതഗുഡെമിന് അടുത്തുള്ള 32 ഓളം വിദൂര ഗ്രാമങ്ങളിലാണ് 4ജി എത്താൻ സാധ്യത. ഈ ഗ്രാമങ്ങളിൽ ബിഎസ്എൻഎൽ ടവറുകൾ ഉടൻ സ്ഥാപിക്കുന്നതാണ്. ഇന്റർനെറ്റ് കണക്ടിവിറ്റി താരതമ്യേന കുറവായ നഗരങ്ങളിലേക്ക് സേവനം എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് തെലങ്കാനയിലെ ഈ ഗ്രാമങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. പലപ്പോഴും ഇത്തരം ഗ്രാമങ്ങളെ സ്വകാര്യ ടെലികോം സേവന ദാതാക്കൾ അവഗണിക്കുന്നുണ്ടെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. തിരഞ്ഞെടുത്ത 32 ഗ്രാമങ്ങളിൽ 26 എണ്ണത്തിൽ റവന്യൂ വകുപ്പും, ബാക്കിയുള്ള 6 ഗ്രാമങ്ങളിൽ കൃഷി ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി ഭൂമി അനുവദിക്കാനാണ് തീരുമാനം.
Also Read: കരിങ്കല്ലുമായി പോയ ലോറി തലകീഴായി മറിഞ്ഞ് അപകടം
Post Your Comments