ThiruvananthapuramKeralaNattuvarthaLatest NewsNews

ഞാൻ സമ്മർദത്തിന് വഴങ്ങുന്ന ആളല്ല: സുപ്രീം കോടതിയെ സമീപിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നതായി ഗവർണർ

തിരുവനന്തപുരം: ബില്ലുകൾ തടഞ്ഞുവച്ച നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ ബില്ലുകൾ തടഞ്ഞു വച്ചിരിക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘കോടതിയിൽ പോകുമ്പോൾ സംസ്ഥാന സർക്കാരിന്റെ ആശയക്കുഴപ്പം മാറും. സാമ്പത്തിക പ്രതിസന്ധിക്കിടെ നിയമോപദേശത്തിന് മാത്രമായി സർക്കാർ 40 ലക്ഷം രൂപ ചെലവഴിച്ചു. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും പണം ഇല്ലാത്തപ്പോഴാണ് ഇത്രയധികം പണം ചെലവഴിച്ചത്. താൻ സമ്മർദത്തിന് വഴങ്ങുന്ന ആളല്ല’ ഗവർണർ വ്യക്തമാക്കി.

വിവരാവകാശ പ്രവർത്തകന് നേരെ ആക്രമണം: കേസെടുത്ത് പോലീസ്

നേരത്തെ, ബില്ലുകൾ തടഞ്ഞുവച്ച ഗവർണരുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ബില്ലുകൾ ഒപ്പിടാതെ കാലതാമസം വരുത്തുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കുന്നതല്ലെന്നും ബില്ലുകളിൽ ഗവർണറെ സന്ദർശിച്ച് മന്ത്രിമാരടക്കം വിശദീകരണം നൽകിയിട്ടും തീരുമാനമായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘പ്രളയത്തെ നോക്കീ വിതുമ്പീ, പിന്നെ പ്രജകൾക്ക് വേണ്ടി കരഞ്ഞൂ’: മന്ത്രി സജി ചെറിയാനെ പുകഴ്ത്തിയുള്ള ഗാനം വൈറലാകുന്നു

‘ഗവർണർക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. ഇതിനായി മുതിർന്ന അഭിഭാഷകൻ കെകെ വേണുഗോപാലിന്റെ സേവനം തേടും. നിയമസഭ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകാൻ ഗവർണർക്ക് അധികാരമുണ്ടോയെന്നാണ് ഹർജിയിലൂടെ ഉന്നയിക്കുക. ബില്ലുകൾ കാലതാമസം വരുത്തുന്നത് സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതാണ്. നിയമപരമായ മാർഗങ്ങൾ തേടുകയല്ലാതെ മറ്റൊന്നും സർക്കാരിന് ചെയ്യാനില്ല. പൊതുജനാരോഗ്യ ബില്ലിലും ഗവർണർ ഒപ്പിട്ടിട്ടില്ല. വൈസ് ചാൻസലർ നിയമനമടക്കം സ്തംഭനാവസ്ഥയിലാണ്.’ മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button