KeralaLatest NewsNews

വന്ദേ ഭാരതിന് തലശേരിയില്‍ സ്റ്റോപ്പ് അനുവദിക്കണം, റെയില്‍വേ മന്ത്രിക്ക് കത്തയച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍

 

കണ്ണൂര്‍: റെയില്‍വേ മന്ത്രാലയം വന്ദേ ഭാരതിന് തിരൂരില്‍ സ്‌റ്റോപ്പ് അനുവദിച്ചതിനു പിന്നാലെ തലശേരിയിലും സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ കേന്ദ്ര റെയില്‍വേ മന്ത്രി  അശ്വിനി വൈഷ്ണവിന് കത്തു നല്‍കി.

Read Also: ബൈക്കിലെത്തിയ ആൾ ലോട്ടറി വിൽപ്പനക്കാരനിൽ നിന്ന് ടിക്കറ്റ് തട്ടിയെടുത്തതായി പരാതി

തലശേരിയിലെ കൊടിയേരിയില്‍ സ്ഥിതി ചെയ്യുന്ന മലബാര്‍ കാന്‍സര്‍ സെന്റര്‍ കാസര്‍കോഡ്, വയനാട് തുടങ്ങിയ കേരളത്തിന്റെ വടക്കന്‍ ജില്ലകളിലെയും തമിഴ്‌നാട്, കര്‍ണാടക, മാഹി തുടങ്ങിയ അയല്‍നാടുകളിലേയും രോഗികള്‍ക്കുള്ള ആശ്രയകേന്ദ്രമാണ്. മലബാര്‍ കാന്‍സര്‍ സെന്ററില്‍ ഒരു ലക്ഷത്തോളം രോഗികള്‍ പ്രതിവര്‍ഷം എത്തുന്നുണ്ട്. 7000 മുതല്‍ 8000 രോഗികള്‍ ഓരോ വര്‍ഷവും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നുമുണ്ട്. തലശേരിയില്‍ സ്റ്റോപ്പ് അനുവദിച്ചാല്‍ ഈ രോഗികള്‍ക്ക് വലിയ ആശ്വാസമാകും’, സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ചൂണ്ടിക്കാട്ടി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button