മലയാളികൾക്ക് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നതിൽ താൽപ്പര്യം വർദ്ധിക്കുന്നതായി റിപ്പോർട്ട്. മലയാളികൾ ഇതിനോടകം 56,050.36 കോടി രൂപയാണ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചത്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മലയാളികളിൽ 69 ശതമാനവും തിരഞ്ഞെടുക്കുന്നത് ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളാണ്. ഡെറ്റ്, ലിക്വിഡ് പദ്ധതികളിൽ 20 ശതമാനം പേരും, ബാലൻസ്ഡ് പദ്ധതികളിൽ 9 ശതമാനം പേരുമാണ് നിക്ഷേപം നടത്തിയത്. ടാറ്റ മ്യൂച്വൽ ഫണ്ടുകളിലാണ് കൂടുതൽ നിക്ഷേപം എത്തിയത്.
രാജ്യത്താകെ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് പദ്ധതികളിൽ ഓഗസ്റ്റിൽ മാത്രം 20,245.26 കോടി രൂപയാണ് നിക്ഷേപിച്ചത്. സ്മോൾ ക്യാപ് വിഭാഗത്തിൽ 4,264.82 കോടി രൂപയുടെ നിക്ഷേപം കരസ്ഥമാക്കിയിട്ടുണ്ട്. സെക്ടറൽ തീമാറ്റിക് ഫണ്ടുകളിലേക്ക് 4,805.81 കോടി രൂപയും, മൾട്ടി ക്യാപ് വിഭാഗത്തിലേക്ക് 3,422.14 കോടി രൂപയും എത്തി. ഇന്ത്യയിലെ മ്യൂച്വൽ ഫണ്ടുകളിൽ ഫണ്ടുകൾ ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ 46.63 ലക്ഷം കോടി രൂപയുടേതാണെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇന്ത്യ വ്യക്തമാക്കി.
Also Read: ഡീമാറ്റ് അക്കൗണ്ടിൽ നോമിനിയെ ചേർക്കാൻ 3 മാസം കൂടി അവസരം, സമയപരിധി ദീർഘിപ്പിച്ച് സെബി
Post Your Comments