KeralaLatest NewsNews

അടച്ചിട്ട കെട്ടിടങ്ങളുടെ വൈദ്യുതി മീറ്റർ റീഡിംഗ്: മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: അടച്ചിട്ട കെട്ടിടങ്ങളുടെ വൈദ്യുതി മീറ്റർ റീഡിംഗ് സംബന്ധിച്ച മുന്നറിയിപ്പുമായി കെഎസ്ഇബി. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014-ലെ വൈദ്യുതി റീഡിംഗ്, ബില്ലിംഗ് എന്നിവ സംബന്ധിയായ വ്യവസ്ഥ – 111പ്രകാരം രണ്ട് ബില്ലിംഗ് കാലയളവുകൾക്കപ്പുറം റീഡിംഗ് ലഭ്യമാകാതിരുന്നാൽ നോട്ടീസ് നൽകണമെന്നും പരിഹാരമായില്ലായെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്.
ദീർഘ കാലത്തേക്ക് വീട് പൂട്ടിപോകുന്ന സാഹചര്യത്തിൽ ഇത്തരം നടപടികൾ ഒഴിവാക്കുന്നതിനുള്ള സൗകര്യം ഇപ്പോൾതന്നെ നിലവിലുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.

Read Also: ഓരോ പദ്ധതിയും സർക്കാർ നടപ്പിലാക്കുന്നത് ജനങ്ങളുടെ ക്ഷേമം മുന്നിൽ കണ്ട്: വി ശിവൻകുട്ടി

വിവരം അറിയിക്കുന്ന പക്ഷം പ്രത്യേക റീഡിംഗ് എടുക്കുന്നതിനും ആവശ്യമായ തുക മുൻകൂറായി അടക്കുന്നതിനുമുള്ള സൗകര്യങ്ങളും ലഭ്യമാണ്. കൂടാതെ എല്ലാ വൈദ്യുതി ഉപഭോക്താക്കളും റീഡിംങ് എടുക്കാൻ സൗകര്യപ്രദമായ രീതിയിൽ എനർജി മീറ്ററുകൾ സ്ഥാപിക്കേണ്ടതാണ്.
യഥാസമയം മീറ്റർ റീഡിംഗ് ലഭ്യമാക്കുന്നതിനും ചട്ടപ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതുൾപ്പടെയുള്ള നടപടികൾ ഒഴിവാക്കുന്നതിനും മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും കെഎസ്ഇബി കൂട്ടിച്ചേർത്തു.

Read Also: പുരുഷന് കിട്ടാത്ത നീതി എന്തിന് ഒരു സ്ത്രീക്ക് കിട്ടണം: ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മെൻസ് അസോസിയേഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button