
അടൂർ: 15കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസിൽ പ്രതിക്ക് 60 വർഷം കഠിന തടവും 3.60 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പന്നിവിഴ വലിയ കുളത്തിനു സമീപം ശിവശൈലം വീട്ടിൽ പ്രകാശ് കുമാറിനെയാണ് (43) കോടതി ശിക്ഷിച്ചത്. അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എ. സമീർ ആണ് ശിക്ഷ വിധിച്ചത്.
2020ലാണ് കേസിനാസ്പദമായ സംഭവം. വാടകവീട്ടിൽ വെച്ചും കുട്ടിയുടെ അമ്മ ആശുപത്രിയിലായിരുന്നപ്പോഴുമാണ് പീഡിപ്പിച്ചത്. പലതവണ കുട്ടിയെ ക്രൂര പീഡനത്തിന് ഇരയായി. 2020-ൽ ഇയാൾ കുട്ടിയുടെ വീട്ടിൽ കയറി ആക്രമണം നടത്തുകയും ചെയ്തു.
പിഴ അടക്കാത്ത പക്ഷം മൂന്ന് വർഷവും എട്ടുമാസവും കൂടി അധിക കഠിന തടവ് അനുഭവിക്കണമെന്നും വിധിച്ചു. കെട്ടിവെക്കുന്ന തുക ഇരക്ക് നൽകണം. പ്രകൃതിവിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തൽ, പോക്സോ തുടങ്ങിയ വകുപ്പുകൾ പ്രകാരം വിധിച്ച ശിക്ഷാകാലയളവ് ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.
അടൂർ പൊലീസ് ഇൻസ്‌പെക്ടർ ആയിരുന്ന യു. ബിജുവാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി. സ്മിത ജോൺ ഹാജരായി.
Post Your Comments