കുന്നംകുളം: കാണംകോട്ട് റോഡിൽ മാലിന്യം തള്ളിയനിലയിൽ കണ്ടെത്തി. കഴിഞ്ഞ രാത്രിയിലാണ് 30-ൽപരം ചാക്കുകളിലായി ഹോട്ടൽ-കാറ്ററിങ് മാലിന്യം വഴിയരികിൽ പലയിടത്തായി തള്ളിയതായി കണ്ടെത്തിയത്.
അകതിയൂരിൽ നിന്ന് നോങ്ങല്ലൂർ ക്ഷേത്രം വഴി ബൈപാസിലേക്ക് പോകുന്ന ഭാഗത്താണ് മാലിന്യം തള്ളിയനിലയിൽ കണ്ടെത്തിയത്. മാലിന്യത്തിന്റെ ഉറവിടം കണ്ടെത്തിയ പഞ്ചായത്ത് അധികൃതർ മാലിന്യം തള്ളിയ ബൈപാസിലെ ഇക്കോഡയിൻ ഹോട്ടൽ ഉടമകളെകൊണ്ട് മാലിന്യം നീക്കം ചെയ്യിച്ചു. പോർക്കുളം പഞ്ചായത്ത് ആരോഗ്യ വിഭാഗം ഹോട്ടലിന് 25,000 രൂപ പിഴയും ചുമത്തി.
ഇത്തരത്തിൽ ഒരു വർഷം മുമ്പ് ഇവിടെ മാലിന്യം തള്ളിയ ചിറമനേങ്ങാട്ടെ ഹോട്ടൽ ഉടമയിൽനിന്ന് പിഴ ഈടാക്കിയിരുന്നു. പോർക്കുളം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാമകൃഷ്ണൻ, സെക്രട്ടറി ലിൻസ് ഡേവിഡ്, ഹെൽത്ത് ഇൻസ്പെക്ടർ മഹേഷ്, വാർഡ് അംഗം നിമിഷ വിഗീഷ്, പഞ്ചായത്ത് അസി. സെക്രട്ടറി പരമേശ്വരൻ നമ്പൂതിരി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാബു, ഉദ്യോഗസ്ഥൻ പ്രകാശ്, രാജേന്ദ്രൻ കൊട്ടാരപ്പാട്ട്, വിജയൻ, നിധിൻ, വിജയൻ ചക്കാമഠം തുടങ്ങിയവർ നടപടികൾക്ക് നേതൃത്വം നൽകി.
കടങ്ങോട് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ചാർജ് ചന്ദ്രൻ, ആരോഗ്യപ്രവർത്തക ഐശ്വര്യ എന്നിവരും സംഭവസ്ഥലം സന്ദർശിച്ചു.
Post Your Comments