
കൊച്ചി: പെരുമ്പാവൂരിൽ തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയുടെ കാൽ കാനയുടെ സ്ലാബുകൾക്കിടയിൽ കുടുങ്ങി. തൊഴിലുറപ്പ് തൊഴിലാളിയായ ലൈലാ പരിത് ആണ് അപകടത്തിൽപ്പെട്ടത്.
കാനയുടെ മുകളിലുള്ള പുല്ലും ചെളിയും നീക്കം ചെയ്യുന്നതിനിടെയാണ് കാൽ സ്ലാബിനിടയിൽ കുടുങ്ങിയത്. ഫയർ ഫോഴ്സ് എത്തി സ്ലാബുകൾ മാറ്റിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. കാലിൽ ചെറിയ പരിക്കുകൾ മാത്രമേയുള്ളൂ.
Post Your Comments