കോഴിക്കോട്: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. 5460 ഗ്രാം സ്വര്‍ണം പിടികൂടി. അഞ്ചുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മൂന്നുകോടിയോളം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീര്‍, മുഹമ്മദ് മിഥിലാജ്, ചേലാര്‍ക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീര്‍, അബ്ദുള്‍ സക്കീര്‍ എന്നിവരാണ് പിടിയിലായത്. ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ നിന്നാണ് പ്രതികള്‍ കരിപ്പൂരിലെത്തിയത്. റിയാദില്‍ നിന്നെത്തിയ മുഹമ്മദ് ബഷീര്‍ സ്വര്‍ണം ക്യാപ്സൂളുകളായി ശരീരത്തിനുള്ളില്‍ സൂക്ഷിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
ദുബായില്‍ നിന്നെത്തിയ മുഹമ്മദ് മിഥിലാജ് ബെഡ്ഷീറ്റില്‍ വിദഗ്ധമായി ഒളിപ്പിച്ച സ്വര്‍ണം പൂശിയ പേപ്പര്‍ഷീറ്റുകളിലാണ് സ്വര്‍ണം കടത്തിയത്. ദോഹയില്‍ നിന്നെത്തിയ അസീസ് നാലു ക്യാപ്സൂളുകള്‍ ശരീരത്തില്‍ ഒളിപ്പിച്ചിരുന്നു.
Post Your Comments