Latest NewsNewsIndia

കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലേക്ക് പുതുതായി നിയമിതരായത് 51,000 പേര്‍

നിയമന പത്രങ്ങള്‍ പ്രധാനമന്ത്രി മോദി വിതരണം ചെയ്യും

 

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലേക്ക് പുതുതായി നിയമിതരായ ഏകദേശം 51,000 പേര്‍ക്കുള്ള നിയമന പത്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും. രാജ്യത്തുടനീളം 46 സ്ഥലങ്ങളില്‍ തൊഴില്‍ മേള നടക്കും. ഈ ഉദ്യമത്തിന്റെ ഭാഗമാകുന്ന കേന്ദ്ര ഗവണ്‍മെന്റ് വകുപ്പുകളിലും സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റ് വകുപ്പുകളിലും നിയമനം നടക്കും.

Read Also: പട്ടാപ്പകൽ 5 തവണ കള്ളവോട്ട് ചെയ്യണമെങ്കിൽ അവന്റെ ഉളുപ്പില്ലായ്മയും തൊലിക്കട്ടിയും എന്തായിരിക്കും?: രാഹുൽ മാങ്കൂട്ടത്തിൽ

തപാല്‍ വകുപ്പ്, ഇന്ത്യന്‍ ഓഡിറ്റ് -അക്കൗണ്ട്‌സ് വകുപ്പ്, ആണവോര്‍ജ്ജ വകുപ്പ്, റവന്യൂ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകളിലായിരിക്കും പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നിയമനം ലഭിക്കുക.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഉയര്‍ന്ന മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത നിറവേറ്റുന്നതിലേക്കുള്ള ചുവടുവെപ്പാണ് തൊഴില്‍ മേളയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്. ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും യുവാക്കളുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തിലെ പങ്കാളിത്തത്തിനും അര്‍ത്ഥവത്തായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനും ചാലകശക്തിയായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പി എം ഒ ഓഫീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button