പത്തനംതിട്ട: പത്തനംതിട്ട സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്‌തെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഈ ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും പുറത്തുവന്നു. തിരുവല്ല സ്വദേശിയായ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെ.എസ്.അമല്‍ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇയാള്‍ അഞ്ചു തവണ കള്ളവോട്ട് ചെയ്തതായി ആരോപണമുണ്ട്. സംഭവത്തിൽ അമലിനെയും എസ്.എഫ്.ഐയെയും രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്.
നാട്ടിലെ ഏറ്റവും വലിയ അരാജക സംഘടനയാണ് എസ്.എഫ്.ഐയെന്ന് രാഹുൽ ആരോപിക്കുന്നു. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണം മാത്രല്ല കള്ളവോട്ട് ചെയ്യലും എസ്.എഫ്ക്ക്.ഐയ്ക്ക് നന്നായിട്ട് വഴങ്ങുമെന്ന് അവരുടെ പത്തനംതിട്ട ജില്ലാ സെക്രട്ടറി തെളിയിച്ചിരിക്കുകയാണ് എന്നും രാഹുൽ ചൂണ്ടിക്കാട്ടുന്നു. പൊതുജനവും മാധ്യമങ്ങളും നോക്കിനില്ക്കെ പട്ടാപ്പകൽ 5 തവണ കള്ളവോട്ട് ചെയ്യണമെങ്കിൽ അവന്റെ ഉളുപ്പില്ലായ്മയും, നാണമില്ലായ്മയും, തൊലിക്കട്ടിയും എന്തായിരിക്കും എന്ന് രാഹുൽ ചോദിക്കുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
നാട്ടിലെ ഏറ്റവും വലിയ അരാജക സംഘടനയാണ് SFI എന്ന് അവരുടെ തന്നെ ചെയ്തികളിലൂടെ പല കുറി തെളിയിക്കപ്പെട്ടതാണ്. SFI സംസ്ഥാന സെക്രട്ടറിയുടെ വധശ്രമക്കേസ് ഒക്കെ അതിന്റെ എറ്റവും ചെറിയ ഉദാഹരണങ്ങളാണ്.
വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണം മാത്രല്ല കള്ളവോട്ട് ചെയ്യലും SFlക്ക് നന്നായിട്ട് വഴങ്ങുമെന്ന് അവരുടെ പത്തനംതിട്ട ജില്ലാ സെക്രട്ടറി തെളിയിച്ചിരിക്കുകയാണ്.
കരിവന്നൂരിൽ കോടികൾ അടിച്ചുമാറ്റിയ CPM മോഡലിൽ ആകൃഷ്ടരായി കള്ളവോട്ടിലൂടെ പരമാവധി സഹകരണ ബാങ്കുകൾ പിടിച്ചെടുക്കുക എന്നത് പത്തനംതിട്ടയിലെ CPMന്റെ രീതിയാണ്. ഭരണത്തിന്റെ തണലിൽ നിഷ്ക്രിയരായ പോലീസുകാരുടെയും കഴിവുകെട്ട സഹകരണ ഉദ്യോഗസ്ഥരുടെയും സഹായം അവർ ഉപയോഗിക്കുന്നുണ്ട്.
ഇതേ രീതിയിൽ കഴിഞ്ഞ ദിവസം നടന്ന പത്തനംതിട്ട സർവ്വീസ് ബാങ്കിന്റെ തിരഞ്ഞെടുപ്പിലും CPM വ്യാപകമായി കള്ളവോട്ട് ചെയ്തു. എന്നാൽ അറപ്പ് തോന്നിയത്, പത്തനംതിട്ട ടൗൺ ബാങ്കിന്റെ ഒരു തരത്തിലുമുള്ള പരിധിയിൽ വരാത്ത തിരുവല്ലയിൽ താമസിക്കുന്ന SFI ജില്ലാ സെക്രട്ടറി അമൽ KS എന്നൊരുത്തൻ കളളവോട്ട് ചെയ്തു, അതും 5 തവണ.
SFIയുടെ ജില്ലയിലെ ഒന്നാമത്തെ നേതാവ് പൊതുജനവും മാധ്യമങ്ങളും നോക്കിനില്ക്കെ പട്ടാപ്പകൽ 5′ തവണ കള്ളവോട്ട് ചെയ്യണമെങ്കിൽ അവന്റെ ഉളുപ്പില്ലായ്മയും, നാണമില്ലായ്മയും, തൊലിക്കട്ടിയും എന്തായിരിക്കും?
ഇവനും ഇവന്റെ സംഘടനയും മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ സംസ്കാരം എന്താണ്? ഇവനാണോ സ്വാതന്ത്ര്യം ജനാധിപത്യം എന്ന് പറഞ്ഞ് ക്യാമ്പസിലെ കുട്ടികളെ അഭിമുഖീകരിക്കുന്നത്?
വെറുതെയല്ല SFlയൊക്കെ അക്രമിക്കൂട്ടമാകുന്നത്.
എന്തായാലും ഇവൻ വളർന്നു വരുന്ന 6 അല്ല 7ഷോയാണ്..
Post Your Comments