IdukkiKeralaNattuvarthaLatest NewsNews

കാ​ട്ടാ​ന​ ആ​ക്ര​മ​ണം: വാ​ച്ച​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

കാ​ന്ത​ല്ലൂ​ർ വ​ണ്ണാ​ന്തു​റ കോ​ള​നി​യി​ലെ സി. ​മ​ണി(34)ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

മ​റ​യൂ​ർ: ച​ന്ദ​ന ഡി​വി​ഷ​നി​ൽ കാ​ന്ത​ല്ലൂ​ർ റേ​ഞ്ചി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​നം​വ​കു​പ്പ് പ്രൊ​ട്ട​ക്ഷ​ൻ വാ​ച്ച​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. കാ​ന്ത​ല്ലൂ​ർ വ​ണ്ണാ​ന്തു​റ കോ​ള​നി​യി​ലെ സി. ​മ​ണി(34)ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വ​ണ്ണാ​ന്തു​റൈ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ വാ​ച്ച​റാ​ണ് മ​ണി.

Read Also : ‘ജീവന് ഭീഷണിയുണ്ട്, സൂക്ഷിക്കണമെന്ന് ക്രൈം ബ്രാഞ്ച് മുന്നറിയിപ്പുണ്ട്’- കരുവന്നൂർ തട്ടിപ്പ് കേസിലെ പരാതിക്കാരൻ സുരേഷ്

കഴിഞ്ഞദിവസം രാ​ത്രി എ​ട്ടോ​ടെ വ​ണ്ണാ​ന്തു​റ​യ്ക്ക് സ​മീ​പം കൊ​ശ​ചോ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ ഈ​ശ്വ​ര​മൂ​ർ​ത്തി​ക്കൊ​പ്പം ഫീ​ൽ​ഡി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ മ​ര​ത്തി​ന്‍റെ ശി​ഖ​രം ഒ​ടി​യു​ന്ന ശ​ബ്ദം കേ​ട്ട ഭാ​ഗ​ത്തേ​ക്ക് പോ​യ മ​ണി മ​രം ഒ​ടി​ച്ചു​കൊ​ണ്ടി​രു​ന്ന ഒ​റ്റ​യാ​ന്‍റെ മു​ന്നി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം കാ​ട്ടാ​ന തി​രി​ഞ്ഞ് മ​ണി​യെ ആ​ക്ര​മി​ച്ചു. കാ​ട്ടാ​ന​യി​ൽ​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ വ​ലി​യ പാ​റ​യി​ൽ​നി​ന്ന് താ​ഴേ​ക്കു വീ​ണാണ് പരിക്കേറ്റത്.

മ​ണി​യു​ടെ നി​ല​വി​ളി കേ​ട്ട് ഈ​ശ്വ​ര​മൂ​ർ​ത്തി ഓ​ടി​യെ​ത്തി സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച് അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ എ​ത്തി​യാ​ണ് മ​ണി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. മ​ണി​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button