Latest NewsKeralaNews

കേരളത്തില്‍ നിന്നും യുകെയിലേക്ക് നേരിട്ട് പ്രതിദിന വിമാന സര്‍വീസുകള്‍ വരുന്നു

തിരുവനന്തപുരം: യുകെയിലുള്ള മലയാളികള്‍ക്കും പോകാന്‍ തയ്യാറെടുക്കുന്നവര്‍ക്കും സന്തോഷ വാര്‍ത്ത. കേരളത്തില്‍ നിന്നും യുകെയിലേക്ക് നേരിട്ട് പ്രതിദിന വിമാന സര്‍വീസുകള്‍ വരുന്നു. തിരുവനന്തപുരത്ത് നിന്ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്ക് ഒറ്റ ടിക്കറ്റില്‍ യാത്ര ചെയ്യാനാണ് അവസരം. അടുത്ത മാസം 12 മുതലാണ് വിമാന സര്‍വീസ് ആരംഭിക്കുന്നത്. മുംബൈ വഴിയാകും സര്‍വീസ് നടക്കുക.

Read Also:രാശിചിഹ്നങ്ങൾ നോക്കി ലൈംഗികാസക്തി മനസിലാക്കാം: ഏറ്റവും ശക്തമായ സെക്‌സ് ഡ്രൈവ് ഉള്ള രാശികൾ ഇവയാണ്

നേരത്തെ യുകെയിലേക്ക് പറക്കണമെങ്കില്‍ മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളിലേക്ക് മലയാളികള്‍ക്ക് എത്തണമായിരുന്നു. അതുമല്ലെങ്കില്‍ ദുബായ്, അബുദാബി പോലുള്ള വിദേശ വിമാനത്താവളങ്ങളിലേക്ക് എത്തിയാണ് കേരളത്തിലുള്ളവര്‍ യുകെയിലേക്ക് പറന്നിരുന്നത്. നേരിട്ടുള്ള വിമാനസര്‍വീസ് എത്തുന്നതോടെ മലയാളികള്‍ക്ക് ഒറ്റ ടിക്കറ്റില്‍ യാത്ര ചെയ്യാനാകും.

ഇതിനായി ഇന്‍ഡിഗോയും ബ്രിട്ടീഷ് എയര്‍ലൈന്‍സും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. കോഡ് ഷെയറിംഗ് കരാറിലാണ് ഇരുഎയര്‍ലൈനുകളും ഒപ്പുവച്ചിരിക്കുന്നത്. തങ്ങള്‍ സര്‍വീസ് നടത്താത്ത റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന മറ്റ് എയര്‍ലൈനുകളുമായി കൈക്കോര്‍ക്കുന്ന കരാറുകളെയാണ് കോഡ് ഷെയറിംഗ് എന്ന് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button