IdukkiKeralaNattuvarthaLatest NewsNews

റോ​ഡ​രി​കി​ൽ സു​ഹൃ​ത്തു​മാ​യി സം​സാ​രി​ച്ചു നി​ന്ന ഏ​ല​ത്തോ​ട്ടം തൊ​ഴി​ലാ​ളി കാ​റി​ടി​ച്ചു മ​രി​ച്ചു

അ​യ്യ​പ്പ​ൻ​കോ​വി​ൽ സു​ൽ​ത്താ​നി​യ എ​സ്റ്റേ​റ്റി​ലെ ആ​ർ. സു​ബ്ബ​രാ​ജ്(67) ആ​ണ് മ​രി​ച്ച​ത്

ഉ​പ്പു​ത​റ: റോ​ഡ​രി​കി​ൽ സു​ഹൃ​ത്തു​മാ​യി സം​സാ​രി​ച്ചു നി​ന്ന ഏ​ല​ത്തോ​ട്ടം തൊ​ഴി​ലാ​ളി നി​യ​ന്ത്ര​ണം ​വി​ട്ട കാ​റി​ടി​ച്ചു മ​രി​ച്ചു. അ​യ്യ​പ്പ​ൻ​കോ​വി​ൽ സു​ൽ​ത്താ​നി​യ എ​സ്റ്റേ​റ്റി​ലെ ആ​ർ. സു​ബ്ബ​രാ​ജ്(67) ആ​ണ് മ​രി​ച്ച​ത്. സു​ബ്ബ​രാ​ജി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ൽ​ത്താ​നി​യ എ​സ്റ്റേ​റ്റി​ലെ യേ​ശു​ദാ​സി​നെ​യും (58) കാ​റി​ടി​ച്ചു. ഇ​തി​നു ശേ​ഷം കാ​ർ താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞ് ഡ്രൈ​വ​ർ ക​ന്നി​ക്ക​ല്ല് കാ​ര​ക്കാ​ട്ടി​ൽ സു​കു​മാ​ര​നും (58) പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : സുധാകരന് സംഭവിച്ചത് മനുഷ്യസഹജമായ ഒരു പിഴവ്, അതിനെ ട്രോളുന്നത് മനുഷ്യത്വരഹിതം: മാധ്യമങ്ങളെ പഴിച്ച് കെ. സുരേന്ദ്രൻ

തേ​ക്ക​ടി-​കൊ​ച്ചി സം​സ്ഥാ​ന പാ​ത​യി​ൽ പു​ല്ലു​മേ​ട്ടി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പു​ല്ലു​മേ​ട്ടി​ൽ​നി​ന്നു വ​ന്ന കാ​ർ ക​ന്നി​ക്ക​ല്ലു ഭാ​ഗ​ത്തേ​ക്ക് തി​രി​യു​ന്ന​തി​നി​ടെ സു​ബ്ബ​രാ​ജി​നെ ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. കാ​റി​ന്‍റെ പി​ൻ​ച​ക്രം സു​ബ്ബ​രാ​ജി​ന്‍റെ ദേ​ഹ​ത്തു​കൂ​ടി ക​യ​റി​യി​റ​ങ്ങി. ഉടൻ തന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

തേ​നി തു​ച്ച​ന്നൂ​ർ സ്വ​ദേ​ശി​യാ​യ സു​ബ്ബ​രാ​ജ് വ​ർ​ഷ​ങ്ങ​ളാ​യി സു​ൽ​ത്താ​നി​യാ​യി​ലെ ഏ​ല​ത്തോ​ട്ട​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. മൃതദേഹം സംസ്കരിച്ചു. ഭാ​ര്യ: മു​ള്ള ശെ​ൽ​വി. മ​ക്ക​ൾ: ആ​ന​ന്ദ​ൻ, ജ​യ​ന്തി. മ​രു​മ​ക്ക​ൾ: ക​വി​ത, ശ​ര​വ​ണ​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button