IdukkiLatest NewsKeralaNattuvarthaNews

മൃഗസംരക്ഷണ വകുപ്പ് ചെക്ക്​ പോസ്റ്റിൽ ജീവനക്കാരൻ വിഷം കഴിച്ച് ആത്മഹത്യക്ക്​ ശ്രമിച്ചു

ഓഫീസ് അസിസ്റ്റന്‍റായ ജീവനക്കാരനാണ് ഈച്ചക്കുള്ള വിഷമരുന്ന് മദ്യത്തിൽ കലർത്തി കഴിച്ചത്

കുമളി: കുമളി ടൗണിലെ മൃഗസംരക്ഷണ വകുപ്പ് ചെക്ക്​ പോസ്റ്റിൽ ജീവനക്കാരൻ വിഷം കഴിച്ച് ആത്മഹത്യക്ക്​ ശ്രമിച്ചു. ഓഫീസ് അസിസ്റ്റന്‍റായ ജീവനക്കാരനാണ് ഈച്ചക്കുള്ള വിഷമരുന്ന് മദ്യത്തിൽ കലർത്തി കഴിച്ചത്. തുടർന്ന്, ജീവനക്കാരനെ പൊലീസ് ഇടപെട്ട് ആശുപത്രിയിലെത്തിച്ചു.

Read Also : വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയോട് വിശദീകരണം തേടും

തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം നടന്നത്. വിഷം കഴിക്കുന്നത് മൊബൈലിലൂടെ വീട്ടുകാരെ കാണിച്ചതോടെ പരിഭ്രാന്തരായ ബന്ധുക്കൾ കുമളി പൊലീസിനെ അറിയി​ക്കുകയായിരുന്നു.

ആത്മഹത്യാശ്രമത്തിന് കാരണം വ്യക്തമല്ല. അവശനിലയിലായിരുന്ന ജീവനക്കാരനെ കുമളി ഇൻസ്പെക്ടർ ജോബിൻ ആന്‍റണിയുടെ നേതൃത്വത്തിൽ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പകൽ ഓഫീസിൽ ജീവനക്കാരൻ നടത്തിയ ആത്മഹത്യാശ്രമം മറ്റ്​ ജീവനക്കാരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button