PathanamthittaNattuvarthaLatest NewsKeralaNews

ഫേസ്ബുക്കിലൂടെ പരിചയം, 17കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: യുവാവ് അറസ്റ്റിൽ

കുളത്തൂപ്പുഴ കണ്ടന്‍ചിറ സനലാണ് അറസ്റ്റിലായത്

പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കുളത്തൂപ്പുഴ കണ്ടന്‍ചിറ സനലാണ് അറസ്റ്റിലായത്. പന്തളം പൊലീസാണ് പ്രതിയെ പിടികൂടിയത്.

രണ്ടു വര്‍ഷമായി വിവിധ സ്ഥലങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പൊലീസ് പിന്തുടരുന്നത് അറിഞ്ഞ ഉള്‍വനത്തില്‍ ഒളിവില്‍ പോയ സനലിനെ അതിസാഹസികമായാണ് കീഴടക്കിയതെന്ന് പൊലീസ് പറഞ്ഞു.

Read Also : പരമശിവന്‍ ശയനം ചെയ്യുന്ന വിഗ്രഹപ്രതിഷ്ഠയുള്ള ലോകത്തിലെ ഏക ക്ഷേത്രം : ആചാര സവിശേഷതകൾ അറിയാം

ഫേസ്ബുക്കിലൂടെ രണ്ടു വര്‍ഷം മുന്‍പാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സനല്‍ സൗഹൃദം സ്ഥാപിച്ചത്. പിന്നീട് പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടി പറയുന്നത്. പെണ്‍കുട്ടിയുടെ സ്വര്‍ണവും പണവും ഇയാള്‍ പലപ്പോഴായി തട്ടിയെടുത്തുവെന്നും പരാതിയില്‍ പറയുന്നു. എതിര്‍ത്തപ്പോള്‍ സ്വകാര്യ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന്, പെണ്‍കുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ പ്രതി കുളത്തൂപ്പുഴ വനമേഖലയിലെ ഉള്‍ക്കാട്ടിലേക്ക് ഒളിവില്‍ പോയി. ആനയും വന്യമൃഗങ്ങളും വ്യാപകമായി കാണപ്പെടുന്ന വനമേഖലയില്‍ ഒരു രാത്രിയും പകലും നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

സനലിനെ തെന്മല, ഉറുകുന്ന്, കുളത്തൂപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പ്രതി കൈവശപ്പെടുത്തി പണയം വച്ച സ്വര്‍ണാഭരണങ്ങള്‍ കുളത്തൂപ്പുഴയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും കണ്ടെടുത്തു. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button