തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിയായ 17 വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കണ്ടല കണ്ണംകോട് ഷമീർ മൻസിലിൽ മുഹമ്മദ് ഹസൻ(19) എന്ന ആസിഫിനെയാണ് അറസ്റ്റ് ചെയ്തത്. മാറനല്ലൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ഓപ്പറേഷന് ഡി ഹണ്ട്: 1300 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിൽ 230 കേസുകള്‍, തിരുവനന്തപുരത്ത് 48 പേര് പിടിയിൽ
ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന്, ആസിഫിനെയും ഇയാളുടെ ഇരട്ട സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തുടർന്ന്, പെണ്‍കുട്ടിയെ സ്റ്റേഷനിലെത്തിച്ച് പ്രതിയെ തിരിച്ചറിഞ്ഞ ശേഷം ആണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരേയും കണ്ടാൽ വേർതിരിച്ചറിയാൻ സാധിക്കാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ആസിഫിനെ കോടതിയിൽ ഹാജരാക്കി.
Post Your Comments