ThiruvananthapuramKeralaNattuvarthaLatest NewsNews

ഓപ്പറേഷന്‍ ഡി ഹണ്ട്: 1300 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്‌ഡിൽ 230 കേസുകള്‍, തിരുവനന്തപുരത്ത് 48 പേര്‍ പിടിയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വില്‍പ്പനക്കാരെ കണ്ടെത്താന്‍ ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപക പരിശോധന. സംസ്ഥാനത്തൊട്ടാകെ 1300 കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിൽ 230 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം റേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത 49 കേസുകളിൽ 48 പേര്‍ അറസ്റ്റിലായി. ലഹരി വില്‍പ്പനക്കാരുടെയും ഇടനിലക്കാരുടേയും പട്ടിക തയ്യാറാക്കിയായിരുന്നു പരിശോധന. പൊലീസും നര്‍ക്കോട്ടിക് സെല്‍ ടീമംഗങ്ങളും സംയുക്തമായാണ് പരിശോധന നടത്തിയത്.

കോഴിക്കോട് ഉള്ള്യേരിയിൽ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 65 മില്ലിഗ്രാം എംഡി എം എയുമായി യുവാവ് പിടിയിലായി. 23 വയസുകാരനായ മുഷ്താഖ് അന്‍വറിനെയാണ് അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി സ്റ്റേഷനിൽ ഇയാളുടെ പേരില്‍ മറ്റൊരു എംഡിഎംഎ കേസും നിലവിലുണ്ടെന്നും മയക്കുമരുന്ന് വിതരണ സംഘത്തിലെ കണ്ണിയാണ് അൻവറെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button