കോട്ടയം: പ്രശസ്ത ചലച്ചിത്രകാരന്‍ കെജി ജോര്‍ജിന്‍റെ വിയോഗത്തില്‍ അനുശോചിച്ച് അമളി പറ്റിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകന് മറുപടിയുമായി മുന്‍ എംഎല്‍എ പിസി ജോര്‍ജ് രംഗത്ത്. കെജി ജോർജിന്‍റെ മരണത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന്, ‘അദ്ദേഹത്തെ കുറിച്ച് ഓര്‍ക്കാന്‍ ഒരുപാടുണ്ട്. നല്ലൊരു പൊതുപ്രവര്‍ത്തകനായിരുന്നു. രാഷ്ട്രീയ നേതാവായിരുന്നു, കഴിവും പ്രാപ്തിയുമുള്ളയാളായിരുന്നു, ഞങ്ങള്‍ക്ക് അദ്ദേഹത്തോട് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല. അദ്ദേഹത്തോട് സഹതാപമുണ്ട്, വിയോഗത്തില്‍ ദുഃഖമുണ്ട്. അദ്ദേഹത്തെക്കുറിച്ച് ഞങ്ങൾക്കൊന്നും മോശം അഭിപ്രായമില്ല’. എന്നായിരുന്നു കെ സുധാകരന്‍റെ മറുപടി.
അന്തരിച്ച സിനിമ സംവിധായകന്‍ കെജി ജോര്‍ജിന് പകരം മറ്റെതോ ജോര്‍ജിനെയാണ് കെപിസിസി പ്രസിഡന്‍റ് അനുസ്മരിച്ചത്. ഇതിന്‍റെ വീഡിയോ നിമിഷം നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍, സുധാകരന്‍ അനുസ്മരിച്ചത് തന്നെ കുറിച്ചാണെങ്കില്‍ താന്‍ ജീവിച്ചിരുപ്പുണ്ടെന്നും അദ്ദേഹം ഇത് പറയുമ്പോള്‍ താന്‍ അരുവിത്തുറ പള്ളിയില്‍ കുര്‍ബാന കൂടുകയായിരുന്നുവെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.
79,900 രൂപയുടെ ഐഫോൺ 15 വെറും 35,000 രൂപയ്ക്ക് സ്വന്തമാക്കാണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞോളൂ…
‘സുധാകരന്‍ എന്‍റെ അടുത്ത സുഹൃത്താണ് അദ്ദേഹത്തെ ആരോ തെറ്റിധരിപ്പിച്ച് ഞാന്‍ മരിച്ചു എന്നറിയച്ചതാകാം. അദ്ദേഹത്തിന്‍റെ ദുഃഖത്തോടെയുള്ള സംസാരം കേള്‍ക്കാനിടയായി. ഞാനപ്പോള്‍ അരുവിത്തുറ പള്ളിയില്‍ കുര്‍ബന കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ആളുകള്‍ ഓടിവന്ന് കാര്യം പറഞ്ഞു. അതുകൊണ്ടാണ് ഞാന്‍ ഇറങ്ങിവന്നത്. ഏതായാലും സുധാകരനെ പോലെ മാന്യനായൊരു നേതാവിനെയൊക്കെ ഇങ്ങനെ തെറ്റിധരിപ്പിക്കുന്ന വ്യക്തികള്‍ ശരിയാണോ ചെയ്യുന്നതെന്ന് ഓര്‍ക്കുക. ഞാന്‍ ജീവിച്ചിരിപ്പുണ്ട്. സുധാകരന്‍ നല്ല മനുഷ്യനാണ് അദ്ദേഹത്തെ തെറ്റിധരിപ്പിക്കരുതെന്നാണ് എന്‍റെ അപേക്ഷ’, പിസി ജോര്‍ജ്ജ് വ്യക്തമാക്കി.
Post Your Comments