Latest NewsNewsTechnology

79,900 രൂപയുടെ ഐഫോൺ 15 വെറും 35,000 രൂപയ്ക്ക് സ്വന്തമാക്കാണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞോളൂ…

എച്ച്ഡിഎഫ്സി ബാങ്കിന്റെ കാർഡ് ഉപയോഗിച്ചാണ് പർച്ചേസ് ചെയ്യുന്നതെങ്കിൽ 5,000 രൂപയുടെ അധിക കിഴിവുമുണ്ട്

ആഗോള വിപണിയിൽ തരംഗമായി മാറിയിരിക്കുകയാണ് ആപ്പിൾ അടുത്തിടെ ലോഞ്ച് ചെയ്ത ഐഫോൺ 15 സീരീസ്. ഇന്ത്യ അടക്കമുള്ള മിക്ക വിപണികളിലും ഐഫോൺ 15 സീരീസ് ഇതിനോടകം വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. 4 ഹാൻഡ്സെറ്റുകൾ ഉൾപ്പെടുന്ന ഈ സീരീസിന് വൻ ഡിമാൻഡാണ് ഉള്ളത്. ഈ പശ്ചാത്തലത്തിൽ കുറഞ്ഞ വിലയ്ക്ക് ഐഫോൺ 15 വാങ്ങാനുള്ള അവസരം ഒരുക്കുകയാണ് ആപ്പിൾ. ഐഫോൺ 15-ന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 79,900 രൂപയും, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 89,000 രൂപയും, 512 ജിബി സ്റ്റോറേജ് വേരിയന്റിന് 1,09,900 രൂപയുമാണ് ഇന്ത്യൻ വിപണി വില. എന്നാൽ, ഇവ 35,000 രൂപയ്ക്ക് വാങ്ങാനുള്ള മാർഗമാണ് ആപ്പിൾ പങ്കുവെച്ചിരിക്കുന്നത്. അവ എങ്ങനെയെന്ന് പരിചയപ്പെടാം.

ആപ്പിൾ വർഷങ്ങൾക്കു മുൻപ് പുറത്തിറക്കിയ ഐഫോൺ 12, ഐഫോൺ 13 എന്നീ വേരിയന്റുകൾ ഉള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കുറഞ്ഞ വിലയ്ക്ക് ഐഫോൺ 15 സ്വന്തമാക്കാനായി India iStore വെബ്സൈറ്റ് സന്ദർശിക്കുക. തുടർന്ന് ഈ വെബ്സൈറ്റിൽ ഐഫോൺ 15 തിരഞ്ഞതിനുശേഷം, 128 ജിബി സ്റ്റോറേജ് വേരിയന്റ് സെലക്ട് ചെയ്യുക. തൊട്ടടുത്ത് ദൃശ്യമാകുന്ന ‘ബാങ്ക് ക്യാഷ് ബാക്ക് ഓഫർ’ ക്ലിക്ക് ചെയ്യുക. തുടർന്ന് കയ്യിലുള്ള 64 ജിബി ഐഫോൺ 12 അല്ലെങ്കിൽ ഐഫോൺ 13 വേരിയന്റ് എക്സ്ചേഞ്ച് ചെയ്യാവുന്നതാണ്. ഐഫോൺ 12 എക്സ്ചേഞ്ച് ചെയ്യുമ്പോൾ 48,900 രൂപയ്ക്കും, ഐഫോൺ 13 എക്സ്ചേഞ്ച് ചെയ്യുമ്പോൾ 35,000 രൂപയ്ക്കും ഐഫോൺ 15 സ്വന്തമാക്കാൻ കഴിയും. കൂടാതെ, എച്ച്ഡിഎഫ്സി ബാങ്കിന്റെ കാർഡ് ഉപയോഗിച്ചാണ് പർച്ചേസ് ചെയ്യുന്നതെങ്കിൽ 5,000 രൂപയുടെ അധിക കിഴിവുമുണ്ട്.

Also Read: പോലീസിന്റെ വയർലെസ് സെറ്റ് എറിഞ്ഞ് പൊട്ടിച്ചു: അഭിഭാഷകൻ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button