CinemaLatest NewsNewsIndiaEntertainmentKollywood

‘ആ കുട്ടി വേട്ടയാടപ്പെടുകയാണ്’; സനാതന ധർമ്മ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് കമൽ ഹാസൻ

ചെന്നൈ: സനാതനധർമ പരാമർശത്തിന്‍റെ പേരിൽ തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ വേട്ടയാടപ്പെടുകയാണെന്ന് മക്കൾ നീതി മയ്യം അധ്യക്ഷനും നടനുമായ കമൽ ഹാസൻ. കോയമ്പത്തൂരിൽ നടന്ന പാർട്ടി യോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ഉദയനിധി സ്റ്റാലിന്‍റെ പേര് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം. സനാതനധർമത്തെ കുറിച്ച് സംസാരിച്ചതിന്‍റെ പേരിൽ ഒരു കുട്ടി ആക്രമിക്കപ്പെടുകയാണ് എന്നായിരുന്നു കമൽ പറഞ്ഞത്.

തന്നെപ്പോലുള്ള പല നേതാക്കൾക്കും സനാതനം എന്ന വാക്കിന്‍റെ ശരിയായ അർത്ഥം മനസിലായത് പോലും പെരിയാറിനെ പോലുള്ള നേതാക്കളിൽ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. പെരിയാർ പണ്ട് ക്ഷേത്രത്തിലെ പൂജാരിയായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്. എന്നിട്ടും അദ്ദേഹം അതെല്ലാം വേണ്ടെന്ന് വെച്ച് ജനങ്ങളെ സേവിക്കാനായി ഇറങ്ങിയെന്നും അദ്ദേഹം ഡി.എം.കെയുടെ മാത്രം സ്വന്തമാണെന്നോ തമിഴ്നാടിന്‍റ മാത്രമാണോ എന്നും പറയാനാകില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സനാതന ധര്‍മം പൂര്‍ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്നായിരുന്നു ഉദയനിധി പറഞ്ഞത്. ഇത് വൻ വിവാദത്തിന് കാരണമായി. ഉദയനിധിക്കെതിരെ ബി.ജെ.പി രംഗത്തെത്തി. പ്രസ്താവനയിൽ ഉദയനിധി സ്റ്റാലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസയച്ചു. ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് നോട്ടീസയച്ചത്.

ചെന്നൈയിലെ അഭിഭാഷകന്‍ ബി. ജഗനാഥ് ആണ് ഉദയനിധി സ്റ്റാലിനെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. സനാതന ധര്‍മം തുടച്ചുനീക്കുന്നതിനായുള്ള പ്രചാരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് ചേരുന്ന കോണ്‍ഫറന്‍സ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജിയില്‍ നോട്ടീസയച്ചെങ്കിലും വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരായ മറ്റ് ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാന്‍ മാറ്റണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button