ചിറയിൻകീഴ്: വധശ്രമക്കേസിൽ സഹോദരങ്ങളായ പ്രതികൾ അറസ്റ്റിൽ. ഇടഞ്ഞിമൂല കണ്ണറ്റിൽ വീട്ടിൽ രാജ്സാഗർ (30), രാജ്സംക്രാന്ത് (27) എന്നിവരാണ് അറസ്റ്റിലായത്. അഴൂർ ഇടഞ്ഞിമൂല പുത്തൻവീട്ടിൽ ലെജിനെ (വാവ കണ്ണൻ) വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
Read Also : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പലതവണ ലൈംഗീകാതിക്രമത്തിന് ഇരയാക്കി; വയോധികൻ അറസ്റ്റിൽ
ഈ മാസം 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരനായ ലെജിൻ യാത്ര ചെയ്ത ബൈക്കിന്റെ ടയറിലെ കാറ്റ് അഴിച്ചു വിട്ടത് പരിശോധിച്ചു നിന്നപ്പോൾ പ്രതികൾ വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മൂന്നുമാസം മുമ്പ് ലെജിൻ രാജ്സാഗറിനെ വെട്ടിയിരുന്നു. ഈ വിരോധത്തിലാണ് സഹോദരന്മാർ ചേർന്ന് ഇയാളെ വെട്ടിയത്. പരാതിക്കാരനും നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ചിറയിൻകീഴ് സബ്ഇൻസ്പെക്ടറെ ആക്രമിച്ച കേസിലാണ് ഇയാൾ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയത്. ചിറയിൻകീഴ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. കണ്ണന്റെ നിർദേശപ്രകാരം എസ്.ഐ സുമേഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments