ഇസ്ലാമാബാദ്: സ്വന്തം പിതാവിന്റെ നിരന്തരമായ ബലാത്സംഗം സഹിക്കാന്‍ കഴിയാതെ ഒടുവില്‍ പിതാവിനെ വെടിവച്ച് കൊന്ന് 14കാരി. പാകിസ്ഥാനിലെ ലാഹോറിലുള്ള ഗുജ്ജര്‍പുര ഏരിയയില്‍ ശനിയാഴ്ചയായിരുന്നു സംഭവം.
Read Also: മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് നാലു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്
14 വയസുള്ള പെണ്‍കുട്ടിയെ അവളുടെ പിതാവ് കഴിഞ്ഞ മൂന്ന് മാസമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇതില്‍ മനംനൊന്തായിരുന്നു പെണ്‍കുട്ടിയുടെ പ്രതികാര നടപടി. താന്‍ നരകത്തിലാണ് ജീവിച്ചിരുന്നതെന്നും അതില്‍ നിന്നും മോചനം ലഭിക്കാന്‍ വേണ്ടി പിതാവിന്റെ തന്നെ തോക്കുപയോഗിച്ച് അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ പിതാവ് കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത പിതാവിന് വധശിക്ഷ വിധിച്ചുകൊണ്ട് പാകിസ്ഥാന്‍ കോടതിയുടെ സുപ്രധാന ഉത്തരവുണ്ടായത്.
Leave a Comment