തലയാഴം: തലയാഴം വിയറ്റ്നാമിൽ തെരുവുനായയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. തലയാഴം വിയറ്റ്നാം സ്വദേശികളായ ഒറ്റതെങ്ങിൽ ഷാജി(52), വാഴക്കാട് ബിജു, അപ്പു(60) എന്നിവർക്കാണ് കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ തെരുവുനായയുടെ കടിയേറ്റത്. ഇവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
കടയിൽ പോയി വീട്ടിലേക്കു നടന്നുപോകുമ്പോൾ ഇവരെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ആക്രമണം നടത്തിയ തെരുവുനായയെ ഇന്നലെ രാവിലെ ചത്ത നിലയിൽ കണ്ടെത്തി.
Read Also : കൊടുംക്രൂരത: ആയുധങ്ങളുമായി എത്തിയ സംഘം കുടുംബത്തെ ബന്ദിയാക്കി 3 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു
അതേസമയം, വിയറ്റ്നാം കോളനി ഭാഗത്തും തോട്ടകം ഗവൺമെന്റ് എൽപിഎസ്, കുപ്പേടിക്കാവ് ദേവീക്ഷേത്ര പരിസരം എന്നിവടങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണ്.
തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പെടുക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Post Your Comments