Latest NewsIndiaNews

സനാതന ധര്‍മ്മ പരാമര്‍ശം: ഉദയനിധി സ്റ്റാലിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. മന്ത്രിയായ എ രാജയ്ക്കും മറ്റ് 14 പേര്‍ക്കും കൂടി കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ജിയിലാണ് കോടതി നടപടി. നോട്ടീസ് ലഭിച്ച മറ്റ് 14 പേരില്‍ സിബിഐയും തമിഴ്‌നാട് പോലീസും ഉള്‍പ്പെടുന്നു.

Read Also: നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷം ഇന്ത്യന്‍ ജനാധിപത്യം ദുര്‍ബലമായി: രാഹുല്‍ ഗാന്ധി

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനായ ഉദയനിധി സനാതന ധര്‍മ്മത്തെ മലേറിയയുമായും ഡെങ്കിപ്പനിയുമായും ഉപമിച്ചതിനെ തുടര്‍ന്നാണ് വിവാദം ആരംഭിച്ചത്. സനാതന ധര്‍മ്മം ജാതി വ്യവസ്ഥയെയും വിവേചനത്തെയും അടിസ്ഥാനമാക്കിയുള്ളതാണെന്നായിരുന്നു ഡിഎംകെ മന്ത്രിയുടെ വാദം. സനാതന ധര്‍മ്മത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി താരതമ്യപ്പെടുത്തിയ ഉദയനിധി അതിനെ തുടച്ചുനീക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു.

‘സനാതനത്തെ എതിര്‍ക്കുന്നതിനുപകരം അതിനെ ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്. സനാതന എന്ന പേര് സംസ്‌കൃതത്തില്‍ നിന്നാണ് വന്നത്. ഇത് സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണ്’, ഉദയനിധി പറഞ്ഞു. ദേശീയ തലത്തില്‍ തന്നെ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചെങ്കിലും തന്റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തന്റെ പരാമര്‍ശങ്ങള്‍ വംശഹത്യയുടെ ആഹ്വാനമായി തെറ്റായി ചിത്രീകരിക്കപ്പെട്ടുവെന്നും ഉദയനിധി പിന്നീട് പ്രതികരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button