Latest NewsNewsBusiness

പാഴ്സൽ വാങ്ങുമ്പോൾ പാത്രങ്ങൾ കൊണ്ടുപോകാൻ റെഡിയാണോ? എങ്കിൽ നേടാം വമ്പൻ ഇളവുകൾ

5 ശതമാനം മുതൽ 10 ശതമാനം വരെയാണ് ഡിസ്കൗണ്ട് നൽകുക

അവശ്യ ഘട്ടങ്ങളിൽ ഹോട്ടലുകളിൽ നിന്നും പാഴ്സലുകൾ വാങ്ങുന്നവരാണ് മിക്ക ആളുകളും. ഭക്ഷണങ്ങൾ ഫുഡ് ഗ്രേഡ് കണ്ടെയ്നറുകളിൽ പൊതിഞ്ഞു നൽകുന്നതിനാൽ, പാഴ്സൽ വാങ്ങുമ്പോൾ ആരും പാത്രങ്ങൾ കൊണ്ടുപോകാറില്ല. എന്നാൽ, ഭക്ഷണം പാഴ്സലായി വാങ്ങാൻ പാത്രങ്ങളുമായി എത്തുന്ന ഉപഭോക്താക്കൾക്ക് വമ്പൻ ഡിസ്കൗണ്ട് നൽകുന്നത് പരിഗണിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാനത്തെ ഹോട്ടലുകൾ. 5 ശതമാനം മുതൽ 10 ശതമാനം വരെയാണ് ഇത്തരത്തിൽ ഡിസ്കൗണ്ട് നൽകുക. ഇതോടെ, പാത്രങ്ങളുമായി എത്തുകയാണെങ്കിൽ മികച്ച ഡിസ്കൗണ്ട് തന്നെ നേടാൻ സാധിക്കും. കൂടാതെ, പാഴ്സൽ നൽകുമ്പോൾ പാക്കിംഗിന് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതും നിർത്തലാക്കുന്നതാണ്.

ഫുഡ്ഗ്രേഡ് കണ്ടെയ്നർ പോലെയുള്ള പാക്കിംഗ് ഉൽപ്പന്നങ്ങൾക്ക് വില ഉയർന്ന പശ്ചാത്തലത്തിലാണ് പാത്രങ്ങളുമായി വരുന്നവർക്ക് ഡിസ്കൗണ്ട് നൽകുക എന്ന ആശയം പരിഗണിക്കുന്നത്. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ ഇത് സംബന്ധിച്ച് വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. പാത്രങ്ങൾ ഉപഭോക്താവ് കൊണ്ടുവരുന്നതിന് പുറമേ, ഹോട്ടലുകൾക്ക് മാത്രമായി ഏകീകൃത കണ്ടെയ്നർ ലഭ്യമാക്കുന്നതും പരിഗണനയിലുണ്ട്. ഹോട്ടലുകൾ തമ്മിൽ സഹകരിച്ചാണ് ഈ ആശയം നടപ്പാക്കുക. ഇതോടെ, ഉപഭോക്താവിന് ഹോട്ടലുകളിൽ നിന്നും വിതരണം ചെയ്യുന്ന പാത്രത്തിൽ പാഴ്സൽ വാങ്ങാനാകും. പിന്നീട് അവ സംസ്ഥാനത്തെ ഏത് ഹോട്ടലിൽ വേണമെങ്കിലും തിരികെ ഏൽപ്പിക്കാവുന്നതാണ്.

Also Read: ‘വനിതാ ബിൽ കീറിയെറിഞ്ഞു, എം.പി സ്വയം കുത്തിപരിക്കേൽപ്പിക്കാൻ ശ്രമിച്ചു’: കുറിപ്പ് പങ്കിട്ട് പി രാജീവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button