KeralaLatest NewsNewsIndia

‘വനിതാ ബിൽ കീറിയെറിഞ്ഞു, എം.പി സ്വയം കുത്തിപരിക്കേൽപ്പിക്കാൻ ശ്രമിച്ചു’: കുറിപ്പ് പങ്കിട്ട് പി രാജീവ്

തിരുവനന്തപുരം: ചരിത്രപരമായ വനിതാ സംവരണ ബിൽ പാർലമെന്റ് പാസ്സാക്കിയിരിക്കുകയാണ്. എങ്കിലും നിയമം പ്രാബല്യത്തിൽ വരാൻ ഇനിയും സമയമെടുത്തേക്കും. മുൻ സർക്കാരുകളുടെ കാലത്ത് വനിതാ ബിൽ ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും കാലാവധി കഴിഞ്ഞ് ലാപ്സായി പോവുകയായിരുന്നു. അതിന് ശേഷം രാജ്യസഭയിൽ ബില്ല് അവതരിപ്പിക്കപ്പെട്ടതിനെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ് മന്ത്രി പി രാജീവ്.

പി രാജീവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഇന്നലെ രാജ്യസഭ വനിതാ സംവരണ ബിൽ ഏകകണ്ഠമായി പാസാക്കിയ വാർത്ത കണ്ടപ്പോൾ 2010ലെ രാജ്യസഭചർച്ച ഓർമ്മയിലേക്ക് വന്നു. അന്നാണ് ചരിത്രം സൃഷ്ടിച്ച് രാജ്യസഭ ബിൽപാസാക്കിയത്. 96 ലും 98 ലും 99 ലും ലോകസഭയിൽ ബിൽ അവതരിപ്പിച്ചെങ്കിലും കാലാവധി കഴിയുന്നതോടെ ലാപ്സവുകയെന്നതായിരുന്നു വിധി. അതുകൊണ്ടാണ് പിന്നീട് രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചത്. രാജ്യസഭ ഒരിക്കലും പിരിയാത്തതുകൊണ്ട് ബിൽ പരാജയപ്പെട്ടില്ലെങ്കിൽ അത് ഒരിക്കലും ലാപ്സാവുകയില്ല
രാജ്യസഭയിൽ അന്ന് ചർച്ചകൾക്ക് ശേഷം വോട്ടിങ്ങിലേക്ക് നടപടികൾ കടക്കാൻ പോകുമ്പോൾ ശക്തമായ എതിർപ്പ് വന്നു . സംവരണം ഉറപ്പാക്കിയതിനുശേഷം മാത്രമേ ബിൽ പാസാക്കാൻ അനുവദിക്കുകയുള്ളൂ എന്ന നിലപാടിൽപല അംഗങ്ങളും ബഹളമുണ്ടാക്കി. യുപിയിൽ നിന്നുള്ള കമൽ അക്തർ ബിൽ കീറിയെറിഞ്ഞു. ബഹളമുണ്ടാക്കിയതിനെ തുടർന്ന് ക്ഷീണിതനായി നടിച്ച കമാൽ മാർഷലിനോട് വെള്ളം ചോദിച്ചു. വാച്ച് ആന്റ് വാർഡ് കൊടുത്ത വെള്ളം കുടിച്ചതിനു ശേഷം അദ്ദേഹം ആ ഗ്ലാസ്സ് ഡെസ്കിൽ അടിച്ചു പൊടിച്ച് അതുകൊണ്ട് സ്വയം കുത്തിപരിക്കേൽപ്പിക്കാൻ ശ്രമിച്ചു. സഭയാകെ സ്തംഭിച്ചുപോയി.. വാച്ച് ആന്റ് വാർഡും മറ്റും ചേർന്ന് ഒരു വിധം പിടിച്ചുമാറ്റി . ചോര ചിന്തിയെങ്കിലും ബില്ലിന്റെ വോട്ടെടുപ്പ് തടയാൻ കമാൽ അക്തറിന് കഴിഞ്ഞില്ല.
ബിൽ പാസ്സായതിനുശേഷം ബുന്ദകാരാട്ടും സുഷമ സ്വരാജും രേണുക ചൗധരിയും മറ്റും രാജ്യസഭ കവാടത്തിനു മുമ്പിൽ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രം അന്ന് ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോൾ 13 കൊല്ലം പിന്നിടുമ്പോൾ രണ്ടു സഭകളു സഭകളും ബിൽ പാസാക്കിയിരിക്കുന്നു. 2010ൽ രാജ്യസഭ പാസാക്കിയ ബിൽ കാലഹരണപ്പെട്ടില്ലെങ്കിലും ഇപ്പോൾ പാസാക്കിയിരിക്കുന്നത് പുതിയ ബില്ലാണ്.
ഭരണലടന അസംബ്ലിയിൽ സ്ത്രീകൾ ഒഴിഞ്ഞ സീറ്റിലേക്ക് സ്ത്രീയെ തന്നെ നാമനിർദ്ദേശം ചെയ്യണമെന്ന ആവശ്യം വന്നപ്പോൾ സ്ത്രീകൾ ഹൃദയം കൊണ്ടാണ് ചിന്തിക്കുന്നതെന്നും ഭരണത്തിന് ബുദ്ധി കൊണ്ട് ചിന്തിക്കണമെന്ന് പറഞ്ഞ് അധിക്ഷേപിച്ചവരും ഉണ്ടായെന്നത് ചരിത്രത്തിന്റെ ഭാഗം. 1996ൽ ആദ്യം ബിൽ അവതരിപ്പിച്ചെങ്കിലും രണ്ടു സഭകളുടേയും അംഗീകാരം ലഭിക്കാൻ കാൽ നൂറ്റാണ്ടിലധികം കാത്തിരിക്കേണ്ടി വന്നു.. ഇപ്പോൾ നിയമം പാസായി കഴിഞ്ഞിരിക്കുന്നു. എന്നാൽ നടപ്പിൽ വരാൻ ആറു വർഷം കൂടി കാത്തിരിക്കണം.
വാൽകഷ്ണം
ഇന്നത്തെ കേരളത്തിന്റെ ഭാഗമായ ഭൂപ്രദേശങ്ങളിൽ നിന്ന് ഭരണ ഘടന അസംബ്ലിയിൽ 3പേരുണ്ടായിരുന്നു. ആനി മസ്‌ക്രീനും ദാക്ഷായണി വേലായുധനും അമ്മുസ്വാമി നാഥനുമായിരുന്നു അംഗങ്ങൾ . എന്നാൽ, ഭരണ ഘടന അംഗീകരിച്ചതിനു ശേഷം പാർലമെണ്ട് വന്നതിനു ശേഷം
രണ്ടു സഭകളിലും കൂടി കേരളത്തിൽനിന്നും അത്രയും അംഗങ്ങൾ ഒരിക്കലും ഉണ്ടായിട്ടില്ലെന്നത് മറ്റൊരു ഭാഗം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button