പാവറട്ടി: തൃശൂര്‍ പാവറട്ടി എളവള്ളിയില്‍ നിന്ന് ഷവര്‍മ കഴിച്ച ഏഴുപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. സംഭവത്തെ തുടര്‍ന്ന് ഷവര്‍മ സെന്റര്‍ ആരോഗ്യ വകുപ്പ് അടപ്പിച്ചു. കിഴക്കേത്തല വെല്‍ക്കം ഹോട്ടലിന്റെ കീഴിലുള്ള ഷവര്‍മ സെന്ററില്‍ നിന്ന് ഷവര്‍മ കഴിച്ച 7 പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. എളവള്ളി മില്ലുംപടി സ്വദേശി കുന്നംപള്ളി നൗഷാദ് (45), മാതാവ് നബിസക്കുട്ടി (62). മകന്‍ മുഹമ്മദ് ആദി (ആറ് ) എന്നിവര്‍ അമല ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Also: അമ്യൂസ്‌മെന്റ് റൈഡിനിടെ പ്രവര്‍ത്തനം നിലച്ചു: വിനോദ സഞ്ചാരികള്‍ തലകീഴായി കുടുങ്ങിയത് അരമണിക്കൂര്‍
പതിനാലാം തീയതി ചൊവ്വാഴ്ച വൈകിട്ട് നാലിനാണ് നൗഷാദും മകനും ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ചത് വീട്ടിലേക്ക് പാഴ്‌സല്‍ കൊണ്ടുവന്നു മാതാവിനെ നല്‍കിയത്. ഭക്ഷണം കഴിച്ചവര്‍ക്ക് വയറിളക്കവും വയറുവേദനയും ഉണ്ടായി. ബുധനാഴ്ചയോടെ അസുഖം കൂടുതല്‍ രൂക്ഷമായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പാവറട്ടി സാന്‍ജോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് അമല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു ഡോക്ടര്‍ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു.
ഭക്ഷ്യവിഷബാധ സാരമായി ബാധിച്ചതായാണ് ചികിത്സിക്കുന്ന ഡോക്ടര്‍ വിശദമാക്കുന്നത്. ഇവരെ കൂടാതെ പൂവ്വത്തൂര്‍ സ്വദേശികളായ പ്രജിത്ത് (11) ശ്രീദേവ് (11) എന്നിവര്‍ക്കും ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുണ്ട്. പ്രജിത്തിനെ രാജ ആശുപത്രിയിലും ശ്രീദേവിനെ പൂവ്വത്തൂരിലെ സ്‌കൈപ്പ് ഡോക്ടറെ കാണിക്കുകയും ചെയ്തു. രണ്ടുപേരെയും ചൂണ്ടല്‍ ആശുപത്രിയിലും പ്രവേശിച്ചിട്ടുണ്ട്. എളവള്ളി ആരോഗ്യവകുപ്പ് ഷവര്‍മ സെന്റര്‍ അടപ്പിച്ചു.
Post Your Comments