KeralaLatest NewsNewsIndia

ഹിന്ദു രാഷ്ട്രം നിർമിക്കാൻ ശ്രമം, രാഷ്ട്രപതിയെ ഒഴിവാക്കി കങ്കണയ്ക്ക് പ്രത്യേക ക്ഷണം: വിമർശിച്ച് ബിന്ദു അമ്മിണി

പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് രാഷ്ട്രപതി ദ്രൗപതി മുർമുവിയെ ക്ഷണിക്കാത്തതിനെ വിമർശിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ബോളിവുഡ് നടി കങ്കണ റണാവത്തിനെ ക്ഷണിച്ചതിനെതിരെയും ബിന്ദു അമ്മിണി ശംബ്ദമുയർത്തുന്നു. സംസ്ഥാനകളുടെ അവകാശത്തിൽ കൈ കടത്തുന്ന ഭരണ ഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ വെല്ലുവിളിക്കുന്ന കബളിപ്പിക്കൽ ബില്ലിനെ വിശ്വസിക്കാൻ ആവില്ലല്ലെന്നും അധികാരത്തിൽ നിന്നും ഇറങ്ങാൻ പോകുന്ന സമയത്തു വനിതാബില്ലിന്റെ പേരിൽ ജനങ്ങളെ കബളിപ്പിച്ചു വീണ്ടും അധികാരത്തിൽ കയറാൻ ശ്രമിക്കുന്നത് തിരിച്ചറിയാൻ കഴിയാത്തത്ര വിഡ്ഢികൾ അല്ല ഇന്ത്യയിലെ ജനങ്ങൾ എന്നും ബിന്ദു അമ്മിണി ഫേസ്‌ബുക്കിൽ കുറിച്ചു.

ഭരണഘടന തന്നെ ഇല്ലാതാക്കി സനാധന അധർമ്മംവും മനു സ്മൃതിയും നടപ്പിലാക്കാനും ഹിന്ദു രാഷ്ട്രം നിർമ്മിക്കാനും ശ്രമിക്കുന്നവരുടെ സമത്വ വാദത്തെ തള്ളിക്കളയുന്നുവെന്നും, സർക്കാരിന്റെ അവകാശവാദത്തെ താൻ അവിശ്വസിക്കുന്നുവെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. നേരത്തെ, ഡി.എം.കെ യുവ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ആദിവാസി വിഭാഗക്കാരിയും വിധവയും ആയത് കൊണ്ടാണ് രാഷ്ട്രപതിയെ ക്ഷണിക്കാതിരുന്നതെന്നും, ഇതിനെയാണോ സനാതന ധർമമെന്ന് പറയുന്നതെന്നുമായിരുന്നു ഉദയനിധിയുടെ ചോദ്യം.

അതേസമയം, പുതിയ പാർലമെന്റ് മന്ദിരത്തിലെ ഒരു ചടങ്ങിനും രാഷ്ട്രപതിയെ വിളിക്കാത്തതിൽ വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബിൽ ചർച്ചയ്ക്കിടെ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. പുതിയ ലോക്സഭാ ഹാൾ കാണാൻ നല്ല ഭംഗിയുണ്ടെന്നും രാഷ്ട്രപതിയുടെ സാന്നിധ്യം കൂടി ഇവിടെയുണ്ടായിരുന്നെങ്കിൽ ഇങ്ങോട്ടുള്ള മാറ്റം കൂടുതൽ ഭംഗിയാകുമായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button