Latest NewsNewsIndia

പുരി-റൂർക്കേല വന്ദേ ഭാരത് എക്സ്പ്രസ്: ട്രയൽ വിജയകരമായി പൂർത്തിയാക്കി

മടക്കയാത്ര റൂർക്കേലയിൽ നിന്ന് ഉച്ചയ്ക്ക് 2.10-ന് ആരംഭിക്കുകയും, രാത്രി 9.40-ന് പുരിയിൽ എത്തിച്ചേരുകയുമായിരുന്നു

ഒഡീഷയുടെ മണ്ണിലേക്ക് എത്തുന്ന രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. ഒഡീഷയിലെ പുരിക്കും റൂർക്കേലയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന പുരി-റൂർക്കേല വന്ദേ ഭാരത് എക്സ്പ്രസിന്റെ ഒന്നാം ഘട്ട ട്രയൽ റണ്ണാണ് നടന്നത്. ഇന്നലെ പുലർച്ചെ 5:00 മണിക്കാണ് വന്ദേ ഭാരത് എക്സ്പ്രസ് പുരി സ്റ്റേഷനിൽ നിന്നും യാത്ര ആരംഭിച്ചത്. രാവിലെ 6:05 ഓടെ ഭുവനേശ്വറിൽ എത്തുകയും, 5 മിനിറ്റ് അവിടെ നിർത്തിയിടുകയുമായിരുന്നു. നിശ്ചിത സ്റ്റോപ്പുകളിൽ മാത്രം നിർത്തിയ ശേഷം ഉച്ചയ്ക്ക് 12.45 ഓടെയാണ് റൂർക്കേലയിൽ എത്തിച്ചേർന്നത്.

മടക്കയാത്ര റൂർക്കേലയിൽ നിന്ന് ഉച്ചയ്ക്ക് 2.10-ന് ആരംഭിക്കുകയും, രാത്രി 9.40-ന് പുരിയിൽ എത്തിച്ചേരുകയുമായിരുന്നു. ലക്ഷ്യസ്ഥാനത്ത് എത്താൻ 7.5 മണിക്കൂർ സമയമാണ് ആവശ്യമായി വന്നത്. ഒഡീഷയുടെ തീരദേശ ജില്ലകളെ പടിഞ്ഞാറൻ മേഖലയുമായി ബന്ധിപ്പിക്കുന്ന സർവീസാണ് പുരി-റൂർക്കേല വന്ദേ ഭാരത് എക്സ്പ്രസ്. ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയ സാഹചര്യത്തിൽ ഫ്ലാഗ് ഓഫ് കർമ്മം ഉടൻ തന്നെ നിർവഹിക്കുന്നതാണ്. ഈ വർഷം മെയ് മാസത്തിലാണ് ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ഒഡീഷയ്ക്ക് ലഭിക്കുന്നത്. പുരിക്കും ഹൗറയ്ക്കും ഇടയിലാണ് ആദ്യ വന്ദേ ഭാരത് സർവീസ് നടത്തുന്നത്.

Also Read: വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍ന്നു: യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button