ഓഹരി വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറാനൊരുങ്ങി ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് കീഴിലുള്ള ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ പ്രാഥമിക ഓഹരി വിൽപ്പന സെപ്റ്റംബർ 25ന് ആരംഭിക്കുന്നതാണ്. 2,800 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിൽപ്പനയ്ക്ക് എത്തുക. ഓഹരി ഒന്നിന് 113 രൂപ മുതൽ 119 രൂപ വരെയാണ് മുഖവിലയായി നിശ്ചയിച്ചിരിക്കുന്നത്. നിക്ഷേപകർക്ക് ഏറ്റവും കുറഞ്ഞത് 126 ഓഹരികൾ വരെ ബിഡ് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഐപിഒ സെപ്റ്റംബർ 27-നാണ് അവസാനിക്കുക.
തുറമുഖ അടിസ്ഥാന സൗകര്യ രംഗത്തെ മുൻനിര കമ്പനിയായ ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ ഐപിഒയിലൂടെ സമാഹരിക്കുന്ന തുക കമ്പനിയുടെ വിവിധ വികസന പദ്ധതികൾക്കും, തിരിച്ചടവുകൾക്കും വിനിയോഗിക്കുന്നതാണ്. ഗോവ, കർണാടക, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി 9 തുറമുഖങ്ങളാണ് കമ്പനിയുടെ കീഴിലുള്ളത്. തേർഡ് പാർട്ടി കാർഗോ ബിസിനസ് രംഗത്ത് ഇന്ത്യയിൽ 65.58 ശതമാനം വാർഷിക വളർച്ച കൈവരിച്ച കമ്പനി കൂടിയാണ് ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ.
Also Read: ഈ പ്രഭാത ഭക്ഷണം ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാവില്ല, എല്ലുകൾക്കും നല്ലത്
Post Your Comments